'ദർശി' ജില്ലാ സമ്മേളനം നാളെ

Saturday 18 January 2025 12:02 AM IST
'ദർശി'

കോഴിക്കോട്: വിമുക്തഭടന്മാരുടെ സംഘടനയായ ഡമോക്രാറ്റിക് അലയൻസ് ഒഫ് റിട്ടയേഡ് സോൾജിയേഴ്സ് ഒഫ് ഇന്ത്യയുടെ 'ദർശി' ജില്ലാ സമ്മേളനം നാളെ രാവിലെ 9.30ന് നളന്ദ ഓഡിറ്റോറിയത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ദർശി ജോ.കൺവീനർ പി. പ്രേമരാജൻ അദ്ധ്യക്ഷത വഹിക്കും. മേയർ ഡോ. ബീന ഫിലിപ്പ് യുദ്ധത്തിൽ പങ്കെടുത്തവരെയും മറ്റും ആദരിക്കും. സി.ഐ,ടി.യു ജില്ലാ സെക്രട്ടറി ടി.വിശ്വനാഥൻ, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി ഡോ. ഹേമന്ത് കുമാർ തുടങ്ങിയവർ പ്രസംഗിക്കും. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്യും. കേളുവേട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ കൺവീനർ സുരാജ് പാലയാട്ട്,ശിവൻ .എം, വിജിത്ത് .എം എന്നിവർ പങ്കെടുത്തു.