പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തൽ: ഒയാസിസ് ഉടമ ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ വ്യക്തി # കഞ്ചിക്കോട്ട് മദ്യനിർമ്മാണശാലയ്ക്ക് അനുമതി കൊടുത്തത് വിവാദമായി

Saturday 18 January 2025 12:00 AM IST
p

തിരുവനന്തപുരം:കഞ്ചിക്കോട്ട് മദ്യനിർമ്മാണ ശാല തുടങ്ങാൻ സർക്കാർ അനുമതി കൊടുത്തത് ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ഒയാസിസ് കമ്പനി ഉടമയ്ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വെളിപ്പെടുത്തൽ. ഈ കമ്പനിയെ പുകഴ്ത്തിയാണ് കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷ് സംസാരിച്ചതെന്നും ചൂണ്ടിക്കാട്ടി.

എന്ത് കിട്ടിയെന്നു മാത്രം മന്ത്രി പറഞ്ഞാൽ മതി. കമ്പനിക്ക് പ്രവർത്തനാനുമതി നൽകിയതിലൂടെ എന്താണ് അവരിൽ നിന്നു വാങ്ങിയതെന്നു മാത്രമെ വെളിപ്പെടാനുള്ളൂ. കുപ്രസിദ്ധമായ കമ്പനിക്ക് അനുമതി നൽകാനുള്ള നടപടികളിൽ നിന്നു സർക്കാർ പിൻമാറണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

ഒരു നടപടിക്രമവും പാലിക്കാതെയാണ് മദ്യനിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ അനുമതി നൽകിയത്. കമ്പനിയെ എങ്ങനെയാണ് തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. എന്തുകൊണ്ടാണ് ഈ കമ്പനിക്ക് മാത്രം അനുമതി നൽകിയത്? ഇഷ്ടക്കാർക്ക് ദാനം ചെയ്യാൻ ഇത് രാജഭരണമല്ല. 26 വർഷമായി തുടരുന്ന നയത്തിന്റെ ഭാഗമായാണ് മദ്യ നിർമ്മാണ യൂണിറ്റുകൾക്ക് സംസ്ഥാനത്ത് അനുമതി നൽകാതിരുന്നത്. ആ നയം മാറ്റി ആരും അറിയാതെ രഹസ്യമായാണ് ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയിരിക്കുന്നത്.

മാലിന്യം നിക്ഷേപിച്ച് നാല് കിലോമീറ്ററിൽ അധികം വരുന്ന സ്ഥലത്തെ ഉപരിതല ജലവും ഭൂഗർഭജലവും മലിനപ്പെടുത്തിയതിന് പഞ്ചാബിൽ ഇതേ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ വിഷയം പാർലമെന്റിൽ എത്തുകയും കേന്ദ്ര മലിനീകരണ ബോർഡും കേന്ദ്ര ഭൂഗർഭ ജല ബോർഡും പ്രദേശത്ത് സന്ദർശനം നടത്തി ഗുരുതര നിയമലംഘനം നടത്തിയതായി റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിക്കെതിരെ കേസ് നൽകുകയും ചെയ്തിട്ടുണ്ട്. കുഴൽക്കിണറിലൂടെ മാലിന്യം തള്ളിയാണ് ഇവർ ഭൂഗർഭജലം മലിനപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. ഇതാണ് എക്‌സൈസ് മന്ത്രി പറഞ്ഞ കമ്പനിയുടെ മഹത്വം.

ഒ​യാ​സി​സി​ന് ​അ​നു​മ​തി നി​യ​മം​ ​പാ​ലി​ച്ച്: മ​ന്ത്രി​ ​രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഒ​യാ​സി​സ് ​ക​മേ​ർ​ഷ്യ​ൽ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​ന് ​ക​ഞ്ചി​ക്കോ​ട്ട് ​എ​ഥ​നോ​ൾ​ ​നി​ർ​മാ​ണ​ ​പ്ലാ​ന്റ് ​തു​ട​ങ്ങാ​ൻ​ ​പ്രാ​രം​ഭാ​നു​മ​തി​ ​ന​ൽ​കി​യ​ത് ​എ​ല്ലാ​ ​നി​യ​മ​ങ്ങ​ളും​ ​പാ​ലി​ച്ചെ​ന്ന് ​മ​ന്ത്രി​ ​എം.​ബി​ ​രാ​ജേ​ഷ്.​ ​തെ​റ്റാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​പു​ക​മ​റ​ ​സൃ​ഷ്ടി​ക്കാ​നാ​ണ് ​പ്ര​തി​പ​ക്ഷ​നേ​താ​വും​ ​മു​ൻ​പ്ര​തി​പ​ക്ഷ​നേ​താ​വും​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​ക​മ്പ​നി​ ​സ​മ​ർ​പ്പി​ച്ച​ ​പ്രൊ​പ്പോ​സ​ൽ​ ​നി​യ​മാ​നു​സൃ​തം​ ​പ​രി​ശോ​ധി​ച്ചാ​ണ് ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്. മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​നി​ബ​ന്ധ​ന​ക​ളും​ ​പാ​ലി​ക്ക​ണ​മെ​ന്ന​ ​നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് ​അ​നു​മ​തി.​ ​മ​റ്റാ​രെ​ങ്കി​ലും​ ​സ​മീ​പി​ച്ചാ​ൽ​ ​അ​തി​നും​ ​ഇ​തേ​ ​ന​ട​പ​ടി​ക​ളി​ലൂ​ടെ​ ​അ​നു​മ​തി​ ​ന​ൽ​കും.​ 9.26​ ​കോ​ടി​ ​ലി​റ്റ​ർ​ ​സ്പി​രി​റ്റാ​ണ് ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മാ​ത്രം​ ​കേ​ര​ള​ത്തി​ൽ​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്ത​ത്.​ ​ഇ​വി​ടെ​ ​ത​ന്നെ​ ​സ്പി​രി​റ്റ് ​ഉ​ത്പാ​ദി​പ്പി​ക്കു​മ്പോ​ൾ​ ​സം​സ്ഥാ​ന​ത്തി​നാ​ണ് ​പ്ര​യോ​ജ​നം​ ​ചെ​യ്യു​ക.​ ​കോ​ൺ​ഗ്ര​സി​ൽ​ ​മേ​ൽ​ക്കൈ​ക്ക് ​വേ​ണ്ടി​ ​പോ​രാ​ട്ടം​ ​മു​റു​കു​ക​യാ​ണ്.​ ​അ​തി​ന്‌​ ​ഈ​ ​വി​ഷ​യ​വും​ ​ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.