അനാചാരങ്ങൾ അവസാനിപ്പിക്കണമെന്ന് ഇൗഴവ മഹാജനസഭ
Saturday 18 January 2025 1:46 AM IST
തിരുവനന്തപുരം : അമ്പലങ്ങളിൽ പുരുഷന്മാർ ഷർട്ട് ധരിച്ച് കയറാൻ പാടില്ലെന്നുള്ള അനാചാരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇൗഴവ മഹാജനസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒാഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ധർണ ഇൗഴവ മഹാജനസഭ ദേശീയ പ്രസിഡന്റ് എസ്.സുവർണകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് നന്ദാവനം സുശീലൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്.ഘോഷ് ഇൗഴവർ, ഭാരവാഹികളായ കെ.എസ്.ശിവരാജൻ, തലശേരി സുധാകർജി,വേണു വാഴവിള,ക്ലാവറ സോമൻ, ആറ്റിങ്ങൽ അജിത്ത്,മനു.ആർ, എസ്.ഗോപാലകൃഷ്ണൻ, പ്രീത സുശീലൻ,എം.ഉഷാകുമാരി,താരാലക്ഷ്മി, വിജയ പ്രകാശ്, ജാനകി,സീന.വി, കൃഷ്ണമൂർത്തി,യേശുദാസ് തുടങ്ങിയവർ പങ്കെടുത്തു.