ആനന്ദം തുടരും

Sunday 19 January 2025 3:08 AM IST

സി​നി​മ​യി​ൽ​ ​മ​നോ​ഹ​ര​മാ​യ​ ​യാ​ത്ര​യി​ലാ​ണ് ​തോ​മ​സ് ​മാ​ത്യു.​ ​ആ​ന​ന്ദം​ ​സി​നി​മ​ ​ക​ണ്ട​വ​ർ​ ​തോ​മ​സ് ​മാ​ത്യു​ ​അ​വ​ത​രി​പ്പി​ച്ച​ ​അ​ക്ഷ​യ്‌​ എന്ന കഥാപാത്രത്തെ​ ​മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല.​ ​ജോ​ജു​ ​ജോ​ർ​ജ്,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ശ​ര​ൺ​ ​വേ​ണു​ഗോ​പാ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​നാ​രാ​യ​ണീ​ന്റെ​ ​മൂ​ന്നാ​ണ്മ​ക്ക​ളി​ൽ​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​ണ് ​തോ​മ​സ് ​മാ​ത്യു.​ ​മോ​ഹ​ൻ​ലാ​ലും​ ​ശോ​ഭ​ന​യും​ 12​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ഒ​രു​മി​ക്കു​ന്ന​ ​തു​ട​രും​ ​സി​നി​മ​യി​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​തോ​മ​സ് ​മാ​ത്യു​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ജ​നു​വ​രി​ 30​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​സി​നി​മ​യി​ലെ​ ​പു​തി​യ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​തോ​മ​സ് ​മാ​ത്യു​ ​പ​ങ്കി​ടു​ന്നു.


നി​ഖി​ലി​ന്റെ​ ​
കു​ടും​ബം

നാ​രാ​യ​ണീ​ന്റെ​ ​മൂ​ന്നാ​ണ്മ​ക്ക​ൾ,​ തുടരും ​എന്നീ സിനിമകളാണ് ​ഏ​റ്റ​വും​ ​പു​തി​യ​ ​വി​ശേ​ഷം. നാ​രാ​യ​ണീ​ന്റെ​ ​മൂ​ന്നാ​ണ്മ​ക്ക​ൾ ഫെബ്രവരി 7ന് റിലീസ് ചെയ്യും.​ ​സു​രാ​ജേ​ട്ട​ന്റെ​ ​മ​ക​നാ​യാ​ണ് ​എ​ത്തു​ന്ന​ത്.​ ​നി​ഖി​ൽ​ ​എ​ന്നാ​ണ് ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര്.​ ​യു.​കെ​യി​ൽ​ ​നി​ന്ന് ​നി​ഖി​ലും​ ​കു​ടും​ബ​വും​ ​ആ​ദ്യ​മാ​യി​ ​നാ​ട്ടി​ൽ ​വ​രു​ന്നു.​ ​അ​വ​രു​ടെ​ ​വ​ര​വോ​ടെ​ ​അ​ര​ങ്ങേ​റു​ന്ന​ ​ര​സ​ക​ര​വും​ ​കൗ​തു​കം​ ​ജ​നി​പ്പി​ക്കു​ന്ന​തു​മാ​യ​ ​സം​ഭ​വ​ങ്ങ​ളാ​ണ് ​സി​നി​മ.​ ​ഗു​ഡ്‌വി​ൽ​ ​എ​ന്റ​ർ​ടൈ​യ്ൻ​മെ​ന്റ്സ് ​ആ​ണ് ​നി​ർ​മ്മാ​ണം.


പ്ര​തീ​ക്ഷ​യി​ല്ലാ​തെ​ ​
മു​ൻ​പോ​ട്ട്

തു​ട​ക്ക​കാ​ര​നാ​യ​തി​നാ​ൽ​ ​ആ​ന​ന്ദ​ത്തി​ൽ​ ​അ​ഭി​ന​യി​ച്ച​പ്പോ​ൾ​ ​അ​ല്പം​ ​ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു.​ ​ഇ​പ്പോ​ഴും​ ​ആ​ദ്യ​ ​ദി​വ​സം​ ​കു​റ​ച്ച് ​ടെ​ൻ​ഷ​ൻ​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​പി​ന്നെ​ ​എ​ല്ലാം​ ​ഓ​ക്കെ​യാ​യി.​ ​സു​രാ​ജേ​ട്ട​നു​മാ​യി​ ​കോം​ബോ​ ​ര​സ​ക​ര​മാ​യി​രു​ന്നു.​ ​വ​ലി​യ​ ​താ​ര​ങ്ങ​ളും​ ​ടെ​ക്നീ​ഷ്യ​ന്മാ​രു​മാ​യി​ ​ജോ​ലി​ ​ചെ​യ്യു​മ്പോ​ൾ​ ​സ്വ​യം​ ​അ​റി​യാ​തെ​ ​കു​റേ​ ​കാ​ര്യ​ങ്ങ​ൾ​ ​ന​മ്മ​ളി​ലേ​ക്ക് ​എ​ത്തും. പ്ര​തീ​ക്ഷ​ക​ൾ​ ​വ​യ്ക്കാ​ത്ത​ ​ആ​ളാ​ണ്.​ ​എ​ന്റെ​ ​ക​ർ​ത്ത​വ്യ​ങ്ങ​ൾ​ ​ചെ​യ്ത് ​മു​ന്നോ​ട്ട് ​പോ​കു​ന്നു.


സി​നി​മ​യി​ൽ​
ത​ന്നെ

ഇ​പ്പോ​ൾ​ ​സി​നി​മ​ ​മാ​ത്ര​മേ​ ​മ​ന​സി​ലു​ള്ളു.​ ​ആ​ന​ന്ദ​ത്തി​ൽ​ ​എ​ത്തി​യ​ത്തോ​ടെ​ ​സി​നി​മ​യാ​ണ് ​വ​ഴി​ ​എ​ന്ന് ​മ​ന​സി​ലു​റ​പ്പി​ച്ചി​രു​ന്നു.​ ​അ​ന്ന് ​തു​ട​ങ്ങി​യ​ ​ഓ​ട്ടം​ ​ഇ​ന്നി​വി​ടെ​ ​വ​ന്ന് ​നി​ൽ​ക്കു​ന്നു.​ ​ആ​ന​ന്ദം​ ​ഇ​റ​ങ്ങി​യ​ ​ശേ​ഷം​ ​ഒ​രു​പാ​ട് ​ആ​ളു​ക​ൾ​ ​ന​ല്ല​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞു.​ ​ഇ​ഷ്ട​മ​ല്ല​ ​എ​ന്ന് ​പ​റ​യു​ന്ന​തി​നെ​യും​ ​പോ​സി​റ്റീ​വാ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​അ​തും​ ​ഫീ​ഡ്ബാ​ക്ക് ​ആ​ണ​ല്ലോ.​ ​അ​ഭി​ന​യം​ ​പ​ഠി​ച്ചി​ല്ലെ​ങ്കി​ലും​ ​സി​നി​മ​യും​ ​ചു​റ്റു​മു​ള്ള​ ​ജീ​വി​ത​ങ്ങ​ളും​ ​സൂ​ക്ഷ്മ​മാ​യി​ ​നി​രീ​ക്ഷി​ക്കു​ന്ന​ ​കൂ​ട്ട​ത്തി​ലാ​ണ്.​ ​അ​തി​ൽ​ ​നി​ന്ന് ​കാ​ര്യ​ങ്ങ​ൾ​ ​ഉ​ൾ​കൊ​ള്ളാ​റു​ണ്ട്.​ ​ഇ​ങ്ങ​നെ​യെ​ല്ലാം​ ​അ​ഭി​ന​യം​ ​പ​ഠി​ച്ച് ​വ​രു​ന്ന​തേ​യു​ള്ളു.എ​റ​ണാ​കു​ളം​ ​ആ​ണ് ​നാ​ട്.​ ​കു​ടും​ബം​ ​ന​ൽ​കു​ന്ന​ ​പി​ന്തു​ണ​ ​മു​ന്നോ​ട്ട് ​സ​ഞ്ച​രി​ക്കാ​ൻ​ ​ഊ​ർ​ജം​ ​ന​ൽ​കു​ന്നു.