പന്തളം കേരളവർമ്മ കവിതാ പുരസ്‌കാരം വി എം ഗിരിജയ്‌ക്ക്

Saturday 18 January 2025 2:22 PM IST

തിരുവനന്തപുരം: ഈ വർഷത്തെ പന്തളം കേരളവർമ്മ കവിതാ പുരസ്‌കാരം കവയി‌ത്രി വി.എം ഗിരിജയ്‌ക്ക്. 'ബുദ്ധപൂർണിമ' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഫെബ്രുവരി ഒന്നാം തീയതി വൈകിട്ട് അഞ്ച് മണിക്ക് പന്തളം ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്‌മാരക സമിതി അദ്ധ്യക്ഷൻ ഡോ. കെ എസ് രവികുമാർ പുരസ്‌കാരം സമർപ്പിക്കും. പന്തളം കൊട്ടാരം നിർവാഹക സംഘം അദ്ധ്യക്ഷൻ എൻ ശങ്കർ, മുഖത്തല ശ്രീകുമാർ, ദീപാ വർമ്മ, സുരേഷ് വർമ്മ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.