ഹെർണിയ ഡേ കെയർ ശസ്ത്രക്രിയാ ക്യാമ്പ്
കൊച്ചി: ഹെർണിയ ശസ്ത്രക്രിയകൾക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഗ്യാസ്ട്രോ സയൻസസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഡേ കെയർ ശസ്ത്രക്രിയാ ക്യാമ്പിലൂടെ ഒരു ദിവസം കൊണ്ട് ഹെർണിയ സംബന്ധമായ പ്രയാസങ്ങളിൽ നിന്നും രക്ഷനേടാം. ഇൻഗ്വിനൽ ഹെർണിയ-ബൈലാറ്ററൽ, ഇൻസിഷണൽ ഹെർണിയ, അംബിലിക്കൽ ഹെർണിയ, കോളിസിസ്റ്റക്ടമി എന്നീ ശസ്ത്രക്രിയകൾ ഡേ കെയർ സർജറി ക്യാമ്പിൽ ഉൾപെടുത്തിയിട്ടിട്ടുണ്ട്. ഫെബ്രുവരി 10വരെ ആശുപത്രിയിൽ നടക്കുന്ന ക്യാമ്പിൽ ഹെർണിയ ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുണ്ട്. വിവരങ്ങൾക്ക്: 8137 974 649.