കാർഷിക ബിരുദധാരികൾക്ക് വിദേശ ഉപരിപഠന സാദ്ധ്യതകളേറെ
കാർഷിക ബിരുദധാരികൾക്ക് അമേരിക്ക, യുകെ, ഓസ്ട്രേലിയ, കാനഡ, ന്യൂസീലാൻഡ്, നെതർലൻഡ്‌സ്, ബെൽജിയം, ഡെൻമാർക്ക്, സ്വീഡൻ, അയർലണ്ട്, സ്വിറ്റ്സർലൻഡ്, നോർവെ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഫുഡ് സയൻസ്, അനിമൽ സയൻസ്, അഗ്രോ എക്കോളജി, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളിൽ യഥേഷ്ടം ഉപരിപഠന സാദ്ധ്യതകളുണ്ട്. വാഗണിങ്കെൻ, യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ , യു.സി ഡേവിസ്, കോർണെൽ, റോയൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ലീഡ്‌സ്, നോട്ടിംഗ്ഹാം, ക്യുൻസ് ലാൻഡ്, യൂണിവേഴ്‌സിറ്റി ഒഫ് മെൽബൺ, ഗ്വേൽഫ്, ആൽബെർട്ട, ഡബ്ലിൻ, സ്വീഡിഷ് യൂണിവേഴ്സിറ്റി, കോപ്പൻഹേഗൻ, സുറിച്ച്, ബേൺ യൂണിവേഴ്സിറ്റികളിൽ മികച്ച കാർഷിക ഉപരിപഠന കോഴ്സുകളുണ്ട്. എൻവയണ്മെന്റൽ സയൻസ്, ഇക്കണോമിക്സ്, ബിസിനസ് & മാനേജ്‌മെന്റ് എന്നിവയിലും സാദ്ധ്യതകളുണ്ട്.
നിരവധി സ്കോളർഷിപ്, ഫെലോഷിപ് പ്രോഗ്രാമുകളുണ്ട്. ഫുൾബ്രൈറ്റ്, ഡാഡ് ജർമ്മനി, ഐ.സി.എ.ആർ ഇന്റർനാഷണൽ ഫെലോഷിപ്, എറാസ്മസ് മുണ്ടസ്, കോമൺ വെൽത്ത് സ്കോളർഷിപ്, ഫെലിക്സ്, ഡി.എഫ്.ഐ.ഡി തുടങ്ങി നിരവധി സ്കോളർഷിപ്/ഫെലോഷിപ് പ്രോഗ്രാമുകളുണ്ട്.
പ്രവേശനം ലഭിക്കാൻ അമേരിക്കൻ സർവകലാശാലകളിൽ ടോഫെൽ, ജി.ആർ.ഇ സ്കോറുകളും, മറ്റുരാജ്യങ്ങളിൽ IELTS ഉം യൂറോപ്യൻ രാജ്യങ്ങളിൽ അതത് ഭാഷാപ്രാവീണ്യവും ആവശ്യമാണ്. കാർഷിക ബിരുദധാരികൾക്ക് ഗ്രാജ്വേറ്റ് പ്രോഗ്രാമിനോ, നേരിട്ട് ഡോക്ടറൽ പ്രോഗ്രാമിനോ ചേരാം.
സാങ്കേതിക വിദ്യകൾക്കു സാദ്ധ്യതയേറും
കാർഷിക മേഖലയിൽ കൂടുതൽ സാങ്കേതികവിദ്യകൾ പ്രാവർത്തികമാകും. അഡ്വാൻസ്ഡ് സാങ്കേതിക വിദ്യകൾ, ശാസ്ത്രീയ പരിചരണം, ഉല്പാദനവർദ്ധനവ്, മൂല്യ വർദ്ധിത ഉത്പന്ന നിർമാണം, രോഗ നിയന്ത്രണം, വിപണനം എന്നിവയെ സഹായിക്കും. ഡ്രോൺ ടെക്നോളജി വളം, കീടനാശിനി എന്നിവ തളിക്കൽ, വിളനാശം വിലയിരുത്തൽ, രോഗ നിരീക്ഷണം, കീട നിയന്ത്രണം, പരിചരണം, കൂലിച്ചെലവ് കുറയ്ക്കൽ എന്നിവയെ സഹായിക്കും. നിർമ്മിത ബുദ്ധി, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, മെഷീൻ ലേണിംഗ്, ബ്ളോക്ക് ചെയിൻ ടെക്നോളജി, ഓട്ടോമേഷൻ എന്നിവ കാർഷിക മേഖലയിൽ കൂടുതലായി അവലംബിക്കും. ഇത് ഉല്പാദന വർദ്ധനവ്, ട്രൈസെബിലിറ്റി, റെസിഡ്യൂ മോണിറ്ററിംഗ് എന്നിവയെ സഹായിക്കും. സംരംഭകത്വം കൂടുതലായി പ്രാവർത്തികമാകും. ഇതിന്റെ ഭാഗമായി അഗ്രി ബിസിനസ്സ് ഇൻക്യൂബേറ്ററുകളും, അഗ്രി സ്റ്റാർട്ടപ്പുകളും കൂടുതലായി നിലവിൽ വരും. ഇവയിൽ 25 ശതമാനം സ്റ്റാർട്ടപ്പുകളും ഭക്ഷ്യ സംസ്കരണത്തിന് പ്രാധാന്യം നൽകും. നേരിട്ട് കഴിക്കാവുന്നതും, പാചകം ചെയ്യാവുന്നതുമായ ഉത്പന്നങ്ങളും കയറ്റുമതി ലക്ഷ്യമിട്ട ഉത്പന്നങ്ങളും കൂടുതലായി നിലവിൽ വരും. കാർഷിക കോഴ്‌സുകൾക്ക് ചേരാൻ നീറ്റ് പരീക്ഷയിൽ മികച്ച സ്കോർ ആവശ്യമാണ്. CUET-UG റാങ്കിന്റെ അടിസ്ഥാനത്തിലാണ് അഖിലേന്ത്യ കോട്ടയിലെ 15 ശതമാനം കാർഷിക കോഴ്സുകൾക്ക് അഡ്മിഷൻ നൽകുന്നത്. വെറ്ററിനറി ബിരുദ കോഴ്സുകൾക്ക് 100 ശതമാനം സീറ്റുകളിലേക്കും പ്രവേശനം നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ്.www.cee.kerala.gov.in, www.amrita.edu, www.srmuniv.ac.in, www.vit.ac.in, www.tnau.ac.in, www.kufos.ac.in, www.kvasu.ac.in, www.kau.in, www.dyp-atu.org ൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും.
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിന് ആദ്യഘട്ട താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ. പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ 19ന് ഉച്ചയ്ക്ക് രണ്ടിനകം അറിയിക്കണം. വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.
സ്കോളർഷിപ്പ്: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 വർഷത്തെ റിസർച്ച് അവാർഡിന് (ആസ്പയർ) അർഹരായ പിഎച്ച്.ഡിക്ക് 75 ശതമാനവും പിജിക്ക് 80 ശതമാനവും മാർക്ക് നേടിയ വിദ്യാർത്ഥികളുടെ താത്കാലിക ലിസ്റ്റ് collegiateedu.kerala.gov.in, www.dcescholarship.kerala.gov.in ൽ. നിശ്ചിത സമയ പരിധിക്കുള്ളിൽ കോളേജ് മുഖേന അപേക്ഷ സമർപ്പിച്ച അർഹരായ വിദ്യാർത്ഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവ കൃത്യമാണോ എന്നും ഉറപ്പാക്കണം. പരാതികൾ dceaspire2018@gmail.com ഇമെയിലിലോ 8281098580 എന്ന നമ്പറിലോ 27ന് വൈകിട്ട് അഞ്ചിനകം അറിയിക്കണം.
എം ഫാം റീഫണ്ടിന് വിവരങ്ങൾ നൽകണം
എം.ഫാം പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണർക്ക് അടച്ച ഫീസ് തിരികെ ലഭിക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.cee.kerala.gov.in ൽ. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 26ന് വൈകിട്ട് 5നകം ഓൺലൈനായി നൽകണം. ഹെൽപ്പ് ലൈൻ : 0471 - 2525300
സെറ്റ് പരീക്ഷ: അഡ്മിറ്റ് കാർഡ്
തിരുവനന്തപുരം: ഫെബ്രുവരി രണ്ടിന് നടത്തുന്ന സെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
എൻട്രൻസ് കമ്മിഷണറേറ്റിൽ ഡെപ്യൂട്ടേഷൻ
എൻട്രൻസ് കമ്മിഷണറേറ്റിൽ സിസ്റ്റം മാനേജർ, സീനിയർ സൂപ്രണ്ട്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് 31നകം അപേക്ഷിക്കാം. വിവരങ്ങൾക്ക് www.cee-kerala.org.