കണ്ണൂർ യൂണി. വാർത്തകൾ

Saturday 24 August 2019 5:11 PM IST

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി​ പാർട് ടൈം ഉൾപ്പെടെയുള്ള പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ. മാർക്ക് ലിസ്റ്റ് ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും. പുനർമൂല്യനിർണയത്തിനും സൂഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം സെപ്തംബർ ആറിന് വൈകുന്നേരം 5 വരെ സ്വീകരിക്കും.

ഇന്റേണൽ മാർക്ക് സമർപ്പണം
നാലാം സെമസ്റ്റർ എം.സി.എ. പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 26 മുതൽ 31 വരെ ഓൺലൈനായി സമർപ്പിക്കാം. ലിങ്ക് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.


ഹാൾടിക്കറ്റ്
27 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി. (റെഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് അതത് കോളേജുകളിൽ നിന്നും വിതരണം ചെയ്യും.