വേ​മ്പ​നാ​ട്ട് ​കാ​യൽ കൈ കെട്ടി നീ​ന്തി​ക്ക​ട​ന്നു

Sunday 19 January 2025 12:24 AM IST

കൊ​ച്ചി​:​ ​ഇ​രു​കൈ​ക​ളും​ ​കൂ​ട്ടി​ക്കെ​ട്ടി​ ​വേ​മ്പ​നാ​ട്ടു​ ​കാ​യ​ലി​ന്റെ​ ​ഒ​ൻ​പ​ത് ​കി​ലോ​മീ​റ്റ​റോ​ളം​ ​നീ​ന്തി​ക്ക​ട​ന്ന് ​ശ്ര​ദ്ധ​നേ​ടു​ക​യാ​ണ് ​ഒ​രു​ 13​കാ​ര​ൻ.​ ​പൂ​ത്തോ​ട്ട​ ​ക്ഷേ​ത്ര​പ്ര​വേ​ശ​ന​ ​മെ​മ്മോ​റി​യ​ൽ​ ​സ്‌​കൂ​ളി​ലെ​ ​എ​ട്ടാം​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​ദേ​വ​ജി​ത്താ​ണ് ​ഇ​രു​കൈ​ക​ളും​ ​ബ​ന്ധി​ച്ച് ​വേ​മ്പ​നാ​ട്ട് ​കാ​യ​ൽ​ ​നീ​ന്തി​ ​റെ​ക്കോ​ഡ് ​നേ​ടി​യ​ത്.​ ​ക​ട​വ​ന്ത്ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​എ​സ്.​ഐ​ ​ഉ​ദ​യ​നാ​പു​രം​ ​അ​മ്പി​ലേ​ഴ​ത്ത് ​വീ​ട്ടി​ൽ​ ​സ​ജീ​വ് ​കു​മാ​റി​ന്റെ​യും​ ​സ​വി​താ​ ​സ​ജീ​വി​ന്റെ​യും​ ​ഇ​ള​യ​മ​ക​നാ​ണ് ​ദേ​വ​ജി​ത്ത്.​ ​കോ​ത​മം​ഗ​ലം​ ​ഡോ​ൾ​ഫി​ൻ​ ​അ​ക്വാ​ട്ടി​ക് ​ക്ല​ബി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വൈ​ക്കം​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ​റെ​ക്കാ​ഡ് ​വി​ജ​യം​ ​ക​ര​സ്ഥ​മാ​കി​യ​ത്.​ ​​ ​ചേ​ർ​ത്ത​ല​ ​കൂ​മ്പേ​ൽ​ക്ക​ട​വ് ​മു​ത​ൽ​ ​കോ​ട്ട​യം​ ​ജി​ല്ല​യി​ലെ​ ​വൈ​ക്കം​ ​കാ​യ​ലോ​രം​ ​ബീ​ച്ച് ​വ​രെ​യു​ള്ള​ ​ആ​ഴ​മേ​റി​യ​ ​ഭാ​ഗ​മാ​ണ് ​നീ​ന്തി​യ​ത്.​ ​