മെഡലിലെ പിശക്: സർക്കാരിന് പണം നഷ്ടമായില്ലെന്ന് പൊലീസ്

Sunday 19 January 2025 12:00 AM IST

കൊച്ചി: കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിലെ അക്ഷരത്തെറ്റ് വിവാദം നിലനിൽക്കേ, മെഡൽ വാങ്ങലിൽ സർക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്ന് വിവരാവകാശരേഖ.

മെഡൽ ഒന്നിന് 280 രൂപയും ടാക്‌സും നിശ്ചയിച്ചാണ് തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലെ ശ്രീഭഗവതി ഇൻഡസ്ട്രീസിന് മൊത്തം 89,208 രൂപയ്ക്ക് 2024 ഒക്ടോബർ 23ന് കരാർ നൽകിയത്. 29ന് ഇവ നൽകുകയും ചെയ്തു.

270ൽ 265 മെഡലുകളിലും തെറ്റുള്ളതിനാൽ കമ്പനിക്ക് ഒരു രൂപപോലും കൈമാറിയിട്ടില്ലെന്നും ഈയിനത്തിൽ സർക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്നും സംസ്ഥാന സ്‌പെഷ്യൽ സെൽ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസ് വ്യക്തമാക്കി.

മാസം മൂന്ന് പിന്നിട്ടിട്ടും മെഡലുകൾ ശരിയാക്കി ജേതാക്കൾക്ക്‌ നൽകിയിട്ടുമില്ല.

എറണാകുളം കാക്കനാട് സ്വദേശിയായ രാജു വാഴക്കാലയ്‌ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.

കോ​ർ​ട്ട് ​ഫീ​സ് ​വ​ർ​ദ്ധി​പ്പി​ക്ക​രു​ത്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ൽ​ ​നി​ല​വി​ലു​ള്ള​ ​കോ​ർ​ട്ട് ​ഫീ​സ് ​അ​ഞ്ചി​ര​ട്ടി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള​ ​ജ​സ്റ്റി​സ് ​വി.​കെ.​മോ​ഹ​ന​ൻ​ ​ക​മ്മി​റ്റി​ ​ശു​പാ​ർ​ശ​ക​ൾ​ ​അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് ​ഇ​ന്ത്യ​ൻ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ലോ​യേ​ഴ്സ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​അ​ട​ക്കം​ ​നി​വേ​ദ​നം​ ​ന​ൽ​കി.​ ​ഐ.​എ.​എ​ൽ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ത​യ്യി​ൽ​ ​ബി.​കെ.​ജ​യ​മോ​ഹ​ൻ,​ ​ദേ​ശീ​യ​ ​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​ ​എ​സ്.​എ​സ്.​ബാ​ലു,​ ​അ​ഡ്വ.​എം.​സ​ലാ​ഹു​ദ്ദീ​ൻ,​ ​ഐ.​എ.​എ​ൽ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​പി.​ജ​യ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​നി​വേ​ദ​നം​ ​ന​ൽ​കി​യ​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.