സ്വീകരണം നൽകി
Sunday 19 January 2025 12:30 AM IST
കുന്ദമംഗലം: നാഷണൽ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടുകയും കേരളാ ടീമിനെ നയിക്കുകയും ചെയ്ത അബ്ദുൽ റഹീമിന് കുന്ദമംഗലത്ത് സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു. കുന്ദമംഗലം പ്ലയേഴ്‌സ് എഫ്.സി യുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. റെനീഷ് അദ്ധ്യക്ഷത വഹിച്ചു. ജാഫർ, നിയാസ് റഹ്മാൻ, ബാപ്പു ഹാജി, നജീബ്, മധുസൂദനൻ പണിക്കർ, മുഹമ്മദ്, ലിജാസ് എന്നിവർ പ്രസംഗിച്ചു. കേരളാ ടീമിൽ ഇടം പിടിച്ച രാഹുൽ ജിഷ്ണു, എറിൻ എന്നിവരെയും അനുമോദിച്ചു. ക്ലബ് സെക്രട്ടറി സൽമാൻ ഫാരിസ് നന്ദി പറഞ്ഞു.