സി.പി.എം ജില്ലാ സമ്മേളനം; പ്രഭാഷണം സംഘടിപ്പിച്ചു

Sunday 19 January 2025 12:35 AM IST
പാവങ്ങൾ എന്ന കൃതി കേരള രാഷ്ട്രീയത്തിലും സാഹിത്യത്തിലും റഫീഖ് ഇബ്രാഹിം പ്രഭാഷണം നടത്തുന്നു

വടകര: സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' എന്ന കൃതി കേരള രാഷ്ട്രീയത്തെയും മലയാള സാഹിത്യത്തെയും സ്വാധീനിച്ചതിനെ കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. നഗരസഭ സാംസ്കാരിക ചത്വരത്തിൽ കണ്ണൂർ സർവകലാശാല അസി. പ്രൊഫസർ റഫീഖ് ഇബ്രാഹിം പ്രഭാഷണം നടത്തി. ഗോപീ നാരായണൻ അദ്ധ്യക്ഷനായി. യൂനുസ് വളപ്പിൽ, എസ് രോഹിത് എന്നിവർ സംസാരിച്ചു. രാജീവ് മേമുണ്ട അവതരിപ്പിച്ച മാസ്മര മാന്ത്രിക സന്ധ്യയും പ്രേമൻ മേലടിയുടെ 'വൃദ്ധവൃക്ഷം' നാടകവും ഉണ്ടായി. ഇന്ന് സെമിനാർ സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഞായർ വൈകിട്ട് അഞ്ചിന് നഗരസഭ സാംസ്കാരിക ചത്വരത്തിൽ 'ഭരണഘടനയും സനാദന മൂല്യങ്ങളും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഡോ. ടി എസ് ശ്യാം കുമാർ, വിനോദ് കൃഷ്ണ എന്നിവർ പ്രസംഗിക്കും.. രാത്രി ഏഴരക്ക് കെ.എസ്.ടി.എ കലാവേദി വടകര, തോടന്നൂർ സബ് ജില്ലാ അവതരിപ്പിക്കുന്ന കലാ പരിപാടി ആട്ടവും പാട്ടും അരങ്ങേറും.