കോടികൾ കുടിശ്ശിക, സ്റ്റെന്റ് വിതരണവും പ്രതിസന്ധിയിലേക്ക്; നിലയ്ക്കുമോ ഹൃദയതാളം

Sunday 19 January 2025 12:37 AM IST

കോഴിക്കോട്: രോഗികൾ കൂടുമ്പോഴും പേരിന് പോലും മരുന്നില്ലാതെ വലയുന്ന മെഡി.കോളേജിൽ ഹൃദയ ചികിത്സകളും ഇനി പ്രതിസന്ധിയിലാകും. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്ത വകയിൽ കോടികൾ കുടിശ്ശികയായതോടെ വിതരണക്കാർ മരുന്നുകൾ നിറുത്താൻ നിർബന്ധിതരാകുകയാണ്. കഴിഞ്ഞ ഒരു വർഷമായി വിതരണക്കാർക്ക് ലഭിക്കാനുള്ളത് മുപ്പത് കോടിയിലധികമാണ്. കുടിശിക ലഭിക്കാൻ ഇനിയും വൈകിയാൽ വിതരണം നിറുത്തി വയ്‌ക്കേണ്ടി വരുമെന്ന് സി.ഡി.എം.ഐ.ഡി (ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്‌പോസബിൾസ്) അറിയിച്ചു. ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, ഫ്ളൂയിഡുകൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ വിതരണക്കാർക്ക് മെഡിക്കൽ കോളേജ് പണം നൽകാനുള്ളതിനാൽ കഴിഞ്ഞ പത്ത് മുതൽ ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷനും മരുന്ന് വിതരണം നിറുത്തി വെച്ചിരിക്കുകയാണ്. ഇതിനൊപ്പമാണ് ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ മരുന്നുകളും നിറുത്താനൊരുങ്ങുന്നത്.

പ്രതിസന്ധി രൂക്ഷമായാൽ മെഡി.കോളേജിൽ ഹൃദ്രോഗ വിഭാഗത്തിന്റെ പ്രവർത്തനം സ്തംഭിക്കുകയും ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി തുടങ്ങിയവ മുടങ്ങുകയും ചെയ്യും. കുടിശിക കൂടിവരുന്നതിനാൽ കമ്പനികളിൽ നിന്ന് സ്റ്രെന്റ് ഉൾപ്പെടെ ലഭിക്കാത്ത സാഹചര്യമാണെന്ന് വിതരണക്കാർ പറഞ്ഞു. കാരുണ്യ ബെനവലന്റ് ഫണ്ടിൽ (കെ.ബി.എഫ്) ഒന്നര വർഷത്തെയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) കഴിഞ്ഞ ഏപ്രിൽ മുതലുള്ള കുടിശികയാണുള്ളത്. ഇൻഷുറൻസ് ഇനത്തിൽ ആശുപത്രിക്ക് ലഭിക്കാനുള്ള തുക സർക്കാരിൽനിന്ന് ലഭിക്കാത്തതിനെത്തുടർന്നാണ് പണം നൽകാൻ സാധിക്കാത്തതെന്നാണ് മെഡി. കോളേജ് അധികൃതരുടെ വിശദീകരണം.

ബീച്ചിലെ കാത്ത്‌ലാബും അടഞ്ഞ് തന്നെ

കുടിശിക ഇനത്തിലുള്ള ഒന്നേകാൽ കോടി രൂപ നൽകാത്തതിനാൽ ബീച്ച് ആശുപത്രിയിലെ കാത്ത്‌ലാബ് കഴിഞ്ഞ എട്ട് മാസമായി അടഞ്ഞുകിടക്കുകയാണ്. സ്റ്രെന്റും അനുബന്ധ സാധനങ്ങളും നൽകുന്നത് കഴിഞ്ഞ ഏപ്രിൽ ഒന്നു മുതലാണ് വിതരണക്കാർ നിർത്തിയത്. ഇവിടെ വരുന്ന രോഗികളെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് . മെഡി.കോളജിലെ കാത്ത് ലാബിന്റെ പ്രവർത്തനം കൂടി മുടങ്ങിയാൽ അതു പാവപ്പെട്ട രോഗികളെ ഗുരുതരമായി ബാധിക്കും

മരുന്നില്ലാതെ നെട്ടോട്ടമോടി

ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിലുള്ള ന്യായവില മെഡിക്കൽ സ്റ്റോറുകളിൽ മരുന്നുകളുടെ സ്റ്റോക്ക് തീർന്ന സ്ഥിതിയാണ്. ഇതോടെ കാരുണ്യ ഇൻഷുറൻസ് കിട്ടുമെന്നപ്രതീക്ഷയിൽ ചികിത്സക്കെത്തിയ രോഗികൾക്ക് സർജറികൾക്കാവശ്യമായ മരുന്ന് ലഭിക്കാത്ത സ്ഥിതിയാണ്. ലഭ്യമായ മരുന്നുകൾ നൽകുകയും ബാക്കിയുള്ളവ പുറത്ത് നിന്ന് വാങ്ങാനുമാണ് ഡോക്ടർമാർ പറയുന്നത്. ഇതോടെ ഭീമമായ തുക നൽകി മരുന്നുകൾ പുറത്തു നിന്ന് വാങ്ങുകയാണ് രോഗികൾ.

ജനറൽ മെഡിസിനുകളും പ്രഷർ, ഷുഗർ മരുന്നുകളും സ്റ്റോക്കില്ല. ഡയാലിസിസ് രോഗികൾക്കും ആവശ്യമായ മരുന്ന് ലഭിക്കുന്നില്ല. യൂറോളജി, നെഫ്രോളജി, ഓർത്തോ വിഭാഗങ്ങൾക്ക് വേണ്ട വിവിധ ഉപകരണങ്ങളുടെ വിതരണവും നിലച്ചു. ഗ്ലൗസ്, സൂചി, കൈയുറ, കോട്ടൺ, നൂല്, സിറിഞ്ച് എന്നിവയ്ക്കും ക്ഷാമമുണ്ട്. ഒക്ടോബർ വരെയുള്ള കുടിശ്ശിക ലഭിക്കാതെ വിതരണം പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ. അതേസമയംപ്രശ്നം പരിഹരിക്കാനോ വിതരണക്കാരുമായി ചർച്ച നടത്താനോ അധികൃതർ ശ്രമിച്ചിട്ടില്ല.

എം.​കെ​ ​രാ​ഘ​വ​ൻ​ ​എം.​പി​ 24​ ​മ​ണി​ക്കൂ​ർ​ ​ഉ​പ​വാ​സം​ ​ന​ട​ത്തും

ഒ​രാ​ഴ്ച​യോ​ള​മാ​യി​ ​തു​ട​രു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​മ​രു​ന്ന് ​പ്ര​തി​സ​ന്ധി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​വാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ​മ​ര​ത്തി​നൊ​രു​ങ്ങി​ ​എം.​കെ​ ​രാ​ഘ​വ​ൻ​ ​എം.​പി.​ ​സം​സ്ഥാ​ന​ത്തെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യ​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​മ​രു​ന്ന് ​മു​ട​ങ്ങി​ ​ഇ​ത്ര​യും​ ​ദി​വ​സ​മാ​യി​ട്ടും​ ​ജി​ല്ല​യു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​മ​ന്ത്രി​മാ​ർ​ ​സം​ഭ​വ​ത്തി​ൽ​ ​ഇ​ട​പെ​ട്ടി​ല്ല.​ ​ഇ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഇ​ന്ന് ​രാ​വി​ലെ​ ​എ​ട്ടു​ ​മു​ത​ൽ​ ​നാ​ളെ​ ​രാ​വി​ലെ​ ​എ​ട്ടു​ ​വ​രെ​ 24​ ​മ​ണി​ക്കൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ​രി​സ​ര​ത്ത് ​ഉ​പ​വാ​സ​മി​രി​ക്കു​മെ​ന്ന് ​എം.​കെ​ ​രാ​ഘ​വ​ൻ​ ​പ​റ​ഞ്ഞു.​ ​സ​മ​ര​ത്തി​നി​റ​ങ്ങി​യ​ ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​ക​മ്പ​നി​ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്താ​ൻ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​ത​യ്യാ​റാ​യി​ട്ടി​ല്ല.​ ​ആ​ശു​പ​ത്രി​ ​വി​ക​സ​ന​ ​സ​മി​തി​ ​(​എ​ച്ച്.​ഡി.​എ​സ്)​ ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഇ​തു​വ​രെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ത്തി​ ​രോ​ഗി​ക​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കാ​ൻ​ ​പോ​ലും​ ​ശ്ര​മി​ച്ചി​ട്ടി​ല്ല.​ ​എ​ച്ച്.​ഡി.​എ​സ് ​ഫ​ണ്ട് ​വ​ക​മാ​റ്റി​ ​ചെ​ല​വ​ഴി​ച്ചു​ ​എ​ന്നും,​ ​ഇ​ത് ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളെ​ ​സ​ഹാ​യി​ക്കാ​നു​ള്ള​ ​സ​മീ​പ​ന​മാ​ണെ​ന്നും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ​ ​പ്ര​വീ​ൺ​കു​മാ​ർ​ ​പ​റ​ഞ്ഞു.

മ​രു​ന്നു​ ​വി​ത​ര​ണ​ക്കാ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി

മെ​ഡി​ക്ക​ൽ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലെ​ ​മ​രു​ന്നു​വി​ത​ര​ണം​ ​ത​ട​സ​മി​ല്ലാ​തെ​ ​ന​ട​ത്തു​ന്ന​തി​ന് ​പ്രി​ൻ​സി​പ്പാ​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​കീ​ട്ട് ​പ്രി​സി​പ്പാ​ൾ​ ​ചേ​മ്പ​റി​ൽ​ ​മ​രു​ന്നു​ ​വി​ത​ര​ണ​ക്കാ​രു​ടെ​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി. ച​ർ​ച്ച​യി​ൽ​ ​പ്രി​ൻ​സി​പ്പാ​ൾ​ ​ഡോ.​ ​സ​ജീ​ത്കു​മാ​ർ,​ ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ടു​മാ​രാ​യ​ ​ഡോ.​ ​ശ്രീ​ജ​യ​ൻ​ ​എം.​പി,​ഡോ.​ ​അ​രു​ൺ​പ്രി​ത്,​ ​ഡെ​പ്യൂ​ട്ടി​ ​സു​പ്ര​ണ്ട്‌​ ​ഡോ.​ ​ര​ഞ്ജി​നി.​ ​കെ.​ ​മ​രു​ന്നു​വി​ത​ര​ണ​ക്കാ​രു​ടെ​ ​സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളാ​യ​ ​അ​ജി​ത്ത്കു​മാ​ർ.​ ​വി,​ ​സി​റി​യ​ക് മാ​ത്യു,​ ​സാം​സ​ൺ,​ ​അ​ബ്ദു​ൾ​ ​സ​ത്താ​ർ,​ ​റി​യാ​സ്,​ ​ക​ബീ​ർ,​ ​സ​ന്തോ​ഷ്‌​കു​മാ​ർ,​ ​വി​ദ്യാ​സാ​ഗ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു. ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ജോ​ർ​ജ് ​അ​വ​ശ്യ​മ​രു​ന്നു​ ​ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട​ 155​ ​ഇ​നം​ ​മ​രു​ന്നു​ക​ൾ​ ​കേ​ര​ള​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ,​ ​കാ​രു​ണ്യ​ ​ഫാ​ർ​മ​സി​ ​വ​ഴി​ ​ല​ഭ്യ​മാ​ക്കു​മെ​ന്ന് ​അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​സൗ​ജ​ന്യ​ ​ചി​കി​ത്സ​ ​മു​ട​ക്ക​മി​ല്ലാ​തെ​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്നും​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പാ​ൽ​ ​വാ​ർ​ത്താ​കു​റി​പ്പി​ൽ​ ​അ​റി​യി​ച്ചു.