ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു
Sunday 19 January 2025 12:37 AM IST
കൊടിയത്തൂർ: സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിക്ക് കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും എഴുത്തുകാരനുമായ അനിൽ മണ്ണത്തൂർ പുസ്തകങ്ങൾ സമ്മാനിച്ചു. 20 വർഷമായി ഇവിടെ ജോലി ചെയ്യുന്ന കാഴ്ച പരിമിതിയുള്ള അനിൽ കുന്ദമംഗലം പിലാശ്ശേരി സ്വദേശിയാണ്. ദൈവകൃപ എന്ന കഥാസമാഹാരവും മണ്ണത്തൂരിന്റെ ചെറുവരികൾ എന്ന കവിത സമാഹാരവും രചിച്ചിട്ടുണ്ട്. പുസ്തകങ്ങൾ ഏറ്റുവാങ്ങൽ ചടങ്ങിൽ ലൈബ്രറി പ്രസിഡൻറ് പി.സി.അബുബക്കർ , സെക്രട്ടറി പി. അബ്ദുറഹ്മാൻ, രക്ഷാധികാരി എം. അഹ്മദ് കുട്ടി മദനി, ചുങ്കത്ത് മമ്മദ്, ദാസൻ കൊടിയത്തൂർ,ഷാജി കെടവൂർ, കാരാട്ട് മുഹമ്മദ് , തറമ്മൽ മൂസ, സി. അബ്ദുനാസർ, വി. അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു.