വയോജന സഭ സംഘടിപ്പിച്ചു

Sunday 19 January 2025 12:56 AM IST
വയോജന സഭ സംഘടിപ്പിച്ചു

കോട്ടക്കൽ: നഗരസഭ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജന സഭ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഡോ. കെ. ഹനീഷ ഉദ്ഘാടനം ചെയ്തു.ഉപാദ്ധ്യക്ഷൻ ചെരട മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സുജാത എസ്. വർമ്മ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ റസാക്ക് ആലമ്പാട്ടിൽ, നുസൈബ അൻവർ, പുതുക്കിടി മറിയാമു, പി.ടി. അബ്ദു , പാറോളി റംല, കില ഫാക്കൽറ്റി കെ.എം. റഷീദ് , ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.വി. മുംതാസ്, വയോമിത്രം കോ ഓർഡിനേറ്റർ അശ്വതി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ വി.ജി. അരുൺസാബു,​ പി.പി. രാജൻ , ടി.വി. സുലൈഖാബി,പി.ദാമോദരൻ, പി.ബാലകൃഷ്ണൻ,പി. താര എന്നിവർ സംസാരിച്ചു.