അപൂ‌ർവ്വങ്ങളിൽ അപൂർവം,​ വിഴിഞ്ഞം തീരത്തെ ദൃശ്യം കണ്ട് അദ്ഭുതം കൂറി നാട്ടുകാരും

Sunday 19 January 2025 12:01 AM IST

വി​ഴി​ഞ്ഞം​:​ ​മ​ത്സ്യ​ബ​ന്ധ​ന​ ​തീ​ര​ത്ത് ​അ​പൂ​ർ​വ​ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട​ ​സ്രാ​വ് ​എ​ത്തി.​ ​മ​ണ​ൽ​ക്ക​ടു​വ​ ​എ​ന്ന​യി​ന​മാ​ണെ​ന്ന് ​സം​ശ​യം.​ ​തീ​ര​ത്ത് ​ഇ​തി​നെ​ ​ന​രി​പ്പ​ല്ല​ൻ​ ​എ​ന്നാ​ണ് ​തൊ​ഴി​ലാ​ളി​ക​ൾ​ ​വി​ളി​ക്കു​ന്ന​ത്.​ ​ഇ​ന്ന് ​ ​രാ​ത്രി​യോ​ടെ​യാ​ണ് ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ല​ഭി​ച്ച​ത്.​ ​വ​ലു​തും​ ​ചെ​റു​തു​മാ​യ​ ​വ​ലി​യ​ ​പ​ല്ലു​ക​ൾ​ ​നി​റ​ഞ്ഞ​ ​ഭീ​ക​ര​ ​രൂ​പ​മാ​ണി​തി​ന്.​ ​ഏ​ക​ദേ​ശം​ 300​ ​കി​ലോ​യോ​ളം​ ​ഭാ​രം​ ​വ​രു​മെ​ന്ന് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​പ​റ​ഞ്ഞു.​ ​ഈ​യി​ന​ത്തി​ൽ​പ്പെ​ട്ട​ ​വ​ലി​പ്പ​മേ​റി​യ​ ​മ​ത്സ്യം​ ​ഇ​വി​ടെ​ ​ല​ഭി​ക്കു​ന്ന​ത് ​ഇ​താ​ദ്യ​മാ​ണ്.​ ​ഓ​ടോ​ണ്ടാ​സ്പ​ ​സ്പീ​ഷീ​സ് ​വി​ഭാ​ഗ​ത്തി​ലെ​ ​മ​ത്സ്യ​മാ​ണ് ​ഇ​തെ​ന്ന് ​ബ​ന്ധ​പ്പെ​ട്ട​ ​വി​ദ​ഗ്ദ്ധ​ർ​ ​അ​റി​യി​ച്ചു.

ക​ട​ലി​ന്റെ​ ​അ​ടി​ത്ത​ട്ടി​ൽ​ ​മ​ണ​ൽ​ ​നി​റ​ഞ്ഞ​ ​പ്ര​ദേ​ശ​ത്താ​ണ് ​ഇ​വ​ ​കാ​ണ​പ്പെ​ടു​ന്ന​ത്.​അ​തി​നാ​ലാ​ണ് ​മ​ണ​ൽ​ ​ക​ടു​വ​ ​എ​ന്നു​ ​വി​ളി​ക്കു​ന്ന​ത്.​നീ​ള​മു​ള്ള​ ​മൂ​ക്കും​ ​വ​ലി​യ​ ​ക​ണ്ണു​ക​ളും​ ​ക​ത്രി​ക​ ​പൂ​ട്ട് ​സ​മാ​ന​മാ​യി​ട്ടു​ള്ള​ ​മൂ​ന്നു​നി​ര​ ​വ​ലി​യ​ ​പ​ല്ലു​ക​ളും​ ​വി​ശാ​ല​മാ​യ​ ​വാ​യ​യും​ ​ഇ​വ​യു​ടെ​ ​പ്ര​ത്യേ​ക​ത​യാ​ണ്.​ഇ​രു​ണ്ട​ ​ത​വി​ട്ട് ​നി​റ​മാ​ണ്.​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​യൂ​ണി​യ​ൻ​ ​ഫോ​ർ​ ​ക​ൺ​സ​ർ​വേ​ഷ​ൻ​ ​ഓ​ഫ് ​നേ​ച്ച​ർ​ ​റെ​ഡ് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​വം​ശ​നാ​ശ​ ​ഭീ​ഷ​ണി​ ​നേ​രി​ടു​ന്ന​വ​യാ​ണി​ത്.​ ​ഉ​പ​രി​ത​ല​ത്തി​ലെ​ത്തി​ ​വാ​യു​ ​വി​ഴു​ങ്ങി​ ​ആ​മാ​ശ​യ​ത്തി​ൽ​ ​സം​ഭ​രി​ക്കു​ന്ന​ ​ഒ​രേ​യൊ​രു​ ​സ്രാ​വി​ന​മാ​ണി​ത്.