കുടുംബസംഗമം

Sunday 19 January 2025 1:23 AM IST
പഞ്ചായത്തും നന്ദിയോട് സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ രോഗി ബന്ധു കുടുംബസംഗമം

പട്ടഞ്ചേരി: പഞ്ചായത്തും നന്ദിയോട് സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റീവ് കെയർ രോഗി ബന്ധു കുടുംബസംഗമം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനില മുരളീധരൻ, കൊല്ലങ്കോട് ബ്ലോക്ക് മെമ്പർമാരായ മധു, നിസാർ, മെഡിക്കൽ ഓഫീസർ ഡോ.നൈന, ഡോ.ഉണ്ണിക്കൃഷ്ണൻ, രാമകൃഷ്ണൻ, കെ.എ.വിജയകൃഷ്ണൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷെറീഫ്, പ്രസിഡന്റ് സി.മണി തുടങ്ങിയവർ പങ്കെടുത്തു. രാമശ്ശേരി രാമൻകുട്ടിയുടെയും സംഘത്തിന്റെയും നാടൻപാട്ടും ഉണ്ണികൃഷ്ണൻ പാറക്കഴത്തിന്റെ കുംഭകളിയും വണ്ടിത്താവളം കരുണ കോൺവന്റ് വിദ്യാർത്ഥികളുടെ നൃത്യ നൃത്തങ്ങളും കൃഷ്ണ പ്രസാദ് നെടുമ്പള്ളത്തിന്റെ വായ്പാട്ടും ഉണ്ടായിരുന്നു.