എൻജിനീയർ ഒഴിവ്

Sunday 19 January 2025 12:53 AM IST
engg

പാലക്കാട്: എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനീയർ(സിവിൽ,​ ഇലക്ട്രിക്കൽ) തസ്തികകളിൽ ഒന്ന് വീതം താത്കാലിക ഒഴിവുണ്ട്. ശമ്പളം 35000 രൂപ. സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദവും 10 വർഷത്തെ പ്രവർത്തി പരിചയമുള്ളതുമായ 55 വയസിൽ താഴെയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 25ന് മുൻപായി നേരിട്ട് ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.