പാറശാല ഷാരോൺ വധം: ശിക്ഷ കടുപ്പിക്കാൻ പ്രോസിക്യൂഷൻ
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണെന്ന വാദത്തിൽ
ഉറച്ചുനിൽക്കുകയായിരുന്നു പ്രോസിക്യൂഷൻ.
രാവിലെ 11ന് ചേർന്ന നെയ്യാറ്റിൻകര അഡി.സെഷൻസ്കോടതി നാലാമത്തെ കേസായി കേസ് വിളിച്ച് തത്കാലം മാറ്റി വച്ചു.11.15ന് വീണ്ടും വിളിച്ചു.11.20ന് ഗ്രീഷ്മയെ ചേംബറിൽ വിളിച്ച് ജഡ്ജി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ വി.വിനീത് കുമാർ വാദം ആരംഭിച്ചു.ചെകുത്താൻ ചിന്തയെന്നാണ് പ്രോസിക്യൂഷന്റെ പ്രാധന വാദം.
പ്രോസിക്യൂഷൻ ഉയർത്തിയ വാദങ്ങൾ
സ്നേഹത്തെ ദുരുപയോഗം ചെയ്തുള്ള കൊലപാതകമാണ്.സ്നേഹിച്ചു ചതിച്ചു.
ഷാരോൺ ഗ്രീഷ്മയെ അത്രയധികം വിശ്വസിച്ചിരുന്നു.
കൊലപാതക ഉദ്ദേശത്തോട് കൂടിയാണ് വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.തുടർന്നാണ് വിഷം നൽകിയ കഷായം നൽകിയത്.മരണം ഉറപ്പാക്കുകയും ചെയ്തു.
ക്രൂരമായ ക്രിമിനൽ സ്വാഭവമുള്ളവർക്ക് ഇത് പോലെ ചെയ്യാൻ കഴിയൂ.അബദ്ധത്തിൽ പറ്റിയതല്ല.
വിദ്യാഭ്യാസമുള്ളയാളാണ് പ്രതി.ആ അറിവ് ദുരുപയോഗം ചെയ്തു.
ഷാരോൺ എന്ന ചെറുപ്പകാരനും സ്വപനങ്ങളുണ്ടായിരുന്നു.
11 ദിവസം ഷാരോൺ അനുഭവിച്ചത് പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയാണ്.നാവ് മുതൽ മലദ്വാരം വരെ വിഷത്തിൽ അംശത്തിൽ നശിച്ചു പോയിരുന്നു.സ്വകാര്യ ഭാഗത്ത് നിന്ന് രക്തം വാർന്ന് പോയിരുന്നു.
പ്രതിയ്ക്ക് സ്വതന്ത്രമാകാൻ വേണ്ടി കേസിനെ വഴി തെറ്റിച്ചു വിട്ടു.
അനുകമ്പയോ,സഹതാപമോ അർഹിക്കുന്നില്ല
അപൂർവങ്ങളിൽ അപൂർവ്വം.വധശിക്ഷ നൽകണം
പ്രതിഭാഗം വാദം
ഷാരോണിന്റേത് ടോക്സിക്ക് റിലേഷൻഷിപ്പായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് കുമാർ വാദിച്ചു.അതിൽ നിന്ന് ഒഴിവാകാൻ ഗ്രീഷ്മ ആഗ്രഹിച്ചു.എന്നാൽ ഷാരോൺ സമ്മതിച്ചില്ല.പല തവണ ഹോട്ടലിൽ കൊണ്ടു പോയി.ഇരുവരും കട്ടിലിൽ ഇരിക്കുന്ന ഫോട്ടോ വരെ ഷാരോൺ ഷൂട്ട് ചെയ്തു.പല സ്ഥലങ്ങളിൽ പോയി ഫോട്ടോകളെടുത്തു തന്റെ ഫോണിൽ സൂക്ഷിച്ചു.എന്നാൽ ഗ്രീഷ്മ ഒരു ഫോട്ടോ പോലും എടുത്ത് സൂക്ഷിച്ചിരുന്നില്ല.ഷാരോൺ ഗ്രീഷ്മയെ ബ്ളാക്ക്മെയിൽ ചെയ്തു''എനിക്ക് കിട്ടാത്തത് ആർക്കും കിട്ടേണ്ട എന്ന് ഗ്രീഷ്മയോട് പറഞ്ഞിട്ടുണ്ട്ഗ്രീഷ്മ സഹികെട്ടാണ് ഇത് ചെയ്തത്.ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ല.ഷാരോണിന് സാമൂഹിക വിരുദ്ധ കേസുകളുണ്ട്.കാപ്പിറ്റൽ പണിഷ്മെന്റ് നൽകുന്ന കാര്യം പുനർചിന്തിക്കണം.ശിക്ഷയിൽ ഇളവ് നൽകണം.
`സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസാണ്.സമൂഹത്തിന് നല്ല സന്ദേശം നൽകുന്ന വിധിയായിരിക്കും ലഭിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു.'
-വി.എസ് വീനീത് കുമാർ
സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ