പണിമുടക്കിൽ റവന്യൂ ജീവനക്കാരും

Sunday 19 January 2025 12:06 AM IST

തിരുവനന്തപുരം: അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി 22ന് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന പണിമുടക്കത്തിൽ കേരളത്തിലെ എല്ലാ റവന്യൂ ഓഫീസുകളും അടച്ചുകൊണ്ട് ജീവനക്കാർ പണിമുടക്കുമെന്ന് കേരള റവന്യൂ ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചു.

പൊതുആവശ്യങ്ങൾക്കൊപ്പം ഗ്രൂപ്പ് വില്ലേജുകളെ വിഭജിച്ച് സ്വതന്ത്ര വില്ലേജുകളാക്കുക, 5 വർഷത്തിലധികമായി തുടർച്ചാനുമതിയിലുള്ള തസ്തികകളെ സ്ഥിരപെടുത്തുക, പുതിയ വാഹനങ്ങൾ അനുവദിക്കുക, ജോലിഭാരത്തിനനുസരിച്ച് പുതിയ തസ്തികകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരമെന്ന് റവന്യൂ ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ശ്രീകുമാർ, ജനറൽ സെക്രട്ടറി എം.എം നജീം എന്നിവർ പറഞ്ഞു.