മാലിന്യപ്രശ്നം രൂക്ഷം

Monday 20 January 2025 12:06 AM IST

ചി​റ്റാ​ർ ​:​ ​ഹ​രി​ത​ ​ക​ർ​മ്മ​സേ​ന​യു​ടെ​ ​അ​നാ​സ്ഥ​ ​കാ​ര​ണംമാ​ലി​ന്യം​ ​കു​മി​ഞ്ഞു​കൂ​ടു​ന്ന​താ​യി​ ​പ​രാ​തി.​ ​ചി​റ്റാ​ർ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​അ​ഞ്ചാം​ ​വാ​ർ​ഡി​ൽ​ ​കേ​ശ​വ​ൻ​ ​മെ​മോ​റി​യ​ൽ​ ​ക​മ്യൂ​ണി​റ്റി​ഹാ​ൾ,​ ​അ​ങ്ക​ണ​വാ​ടി​ ​തു​ട​ങ്ങി​യ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​താ​യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​സ്ഥി​തി​ ​ചെ​യ്യു​ന്നി​ട​ത്തെ​ല്ലാം​ ​മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​ണ്. ഇ​തു​കാ​ര​ണം അ​ങ്ക​ണ​വാ​ടി​ ​കു​ട്ടി​ക​ളും​ ​പ്ര​ദേ​ശ​വാ​സി​ക​ളു​മാ​ണ് ​ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​ ​തെ​രു​വ് ​നാ​യ്ക്ക​ളും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​ ​ശ​ല്യ​വു​മു​ണ്ട്. ദി​വ​സ​വും​ ​പ​ല​ ​ചടങ്ങുകളും ​ഈ​ ​ക​മ്മ്യൂ​ണി​റ്റി​ ​ഹാ​ളി​ൽ​ ​ന​ട​ത്തു​ന്ന​തു​മാ​ണ്.​ ​എ​ന്നാ​ൽ​ ​മാ​ലി​ന്യ​പ്ര​ശ്നം അ​ധി​കൃ​ത​ർ​ ​പ​ല​പ്പോ​ഴും​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കു​ക​യാ​ണ്.​ ​അ​ങ്ക​ണ​വാ​ടി​ ​പ​രി​സ​ര​ത്ത് ​മാലിന്യം കൂട്ടിയിടുന്നതിന് അ​ധി​കൃ​ത​ർ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​ ​ആ​വ​ശ്യം.