പുനലൂർ ടോക് എച്ച് പബ്ലിക് സ്കൂൾ വാർഷികാഘോഷം
പുനലൂർ :ടോക് എച്ച് പബ്ലിക് സ്കൂളിന്റെ 32-ാം വാർഷിക ദിനമായ 'ധ്വനിതരംഗ് ' വിവിധ കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. സാഹിത്യകാരനും ബാലസാഹിത്യ പുരസ്കാര ജേതാവുമായ ഉണ്ണി അമ്മയമ്പലം മുഖ്യാതിഥിയായി. പിന്നണിഗായകനും ഗാനരചയിതാവുമായ സുനിൽ മത്തായി പ്രഭാഷണം നടത്തി. ടോക് എച്ച് ഇന്ത്യ കമ്മിഷണറും സ്കൂൾ പ്രസിഡന്റുമായ പ്രൊഫ. ബാബുക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ സ്കൂൾ മാനേജർ പി.ടി. പ്രകാശ് ബാബു സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ എസ്.നിഷ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പി. ടി.എ പ്രസിഡന്റ് എൽ.രാജേഷ് സ്കൂൾ മാഗസിൻ ദർപ്പൺ പ്രകാശനം ചെയ്തു. സ്കൂൾ സെക്രട്ടറി ബിനു തോമസ്, ട്രഷറർ പി.ടി.സന്തോഷ് ബാബു, വൈസ് പ്രിൻസിപ്പൽ പി.ജി.ബാബു, വാർഡ് കൗൺസിലർ ബീന സാമുവൽ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനവും അവാർഡ് വിതരണവും നടത്തി. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകി അവതരിപ്പിച്ച ഗ്രാൻഡ് ഫിനാലെയും അദ്ധ്യാപികമാരുടെയും രക്ഷാക ർത്താക്കളുടെയും നൃത്തപരിപാടിയും വിദ്യാർത്ഥികളുടെ വിവിധകലാപരിപാടികളും അരങ്ങേറി.