ആശാൻ കൃതികളിലെ ഗുരുദേവ ദർശനം: സെമിനാർ
കൊല്ലം: ആശാൻ കൃതികളിലെ ഗുരുദേവ ദർശനം എന്ന വിഷയത്തിൽ ചാത്തന്നൂർ സിറ്റിസൺസ് ഫോറം നടത്തിയ സെമിനാർ പരവൂർ നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. സിറ്റിസൺസ് ഫോറം പ്രസിഡന്റ് ജി. ദിവാകരൻ അദ്ധ്യക്ഷനായി. മുരുകൻ പാറശ്ശേരി പ്രബന്ധം അവതരിപ്പിച്ചു. എൻ. ഷണ്മുഖ ദാസ് മോഡറേറ്ററായി. കൊല്ലം അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ജി. നിർമ്മൽകുമാർ, ബി വൈറ്റ് ഡയറക്ടർ ജോൺസ് കെ. ലൂക്കോസ് എന്നിവരെ ആദരിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്. സുരേഷ്, ഡെപ്യൂട്ടി തഹസീൽദാർ ജി. രാജി, മീനാട് വില്ലേജ് ഓഫീസർ എസ്. സുനിൽകുമാർ, ചാത്തന്നൂർ വിജയനാഥ്, ഡി. സുധീന്ദ്രബാബു, ഡി. ഗിരികുമാർ, മാമ്പള്ളി. ജി.ആർ. രഘുനാഥൻ, ഷാജി ചെറിയാൻ, വി. വിജയമോഹനൻ, അഡ്വ. എസ്. തുളസീധരൻ, ശ്രീകുമാർ പ്ലക്കാട്, ജെ. ഉണ്ണിക്കുറുപ്പ്, ബി. മധുകുമാർ, ഭൂമിക്കാരൻ ജെ.പി. അഡ്വ. കെ. പത്മ, കെ.സി. ജേക്കബ്ബ്, ബി. പ്രസാദ് എന്നിവർ സംസാരിച്ചു. തീർത്ഥ ആശാൻ കൃതികൾ ആലപിച്ചു.