'മെയ്ഡ് ഇൻ ഇന്ത്യ' ബി.എം.ഡബ്ല്യു ഓൾ ഇലക്ട്രിക്
Monday 20 January 2025 12:17 AM IST
കൊച്ചി : 2025 ഓട്ടോ എക്‌സ്‌പോയിൽ ബി.എം.ഡബ്ല്യു ഇന്ത്യ ഫസ്റ്റ്-എവർ ബി.എം.ഡബ്ല്യു എക്സ് 1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക് അവതരിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള ബി.എം.ഡബ്ല്യു ഡീലർഷിപ്പുകളിൽ കാർ ബുക്ക് ചെയ്യാം. ചെന്നൈയിലെ ബി.എം.ഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന എക്സ് 1 ലോംഗ് വീൽബേസ് ഓൾ ഇലക്ട്രിക്, ഈഡ്രൈവ് 20എൽ ഡ്രൈവ് ട്രെയിനിൽ മാത്രം ലഭ്യമാണ്.
എക്സ്-ഷോറൂം വില 49 ലക്ഷം രൂപ മുതൽ