ഇഞ്ചിപ്പുൽ കൃഷി പരിശീലനം
Monday 20 January 2025 7:48 PM IST
കൊച്ചി: ഔഷധ, സുഗന്ധ സസ്യങ്ങളുടെ കൃഷി രീതികളിൽ സി.എം.എഫ്.ആർ.ഐക്ക് കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ) പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ 23 ന് പരിശീലനം നൽകും. സി.എസ്.ഐ.ആർ സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിസിനൽ ആൻഡ് അരോമാറ്റിക് പ്ലാന്റ്‌സ് ബംഗളൂരു സ്റ്റേഷനുമായി സഹകരിച്ചാണ് പരിപാടി.
ഇഞ്ചിപ്പുൽ കൃഷിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് കർഷകരെ പരിശീലിപ്പിക്കുന്നത്. അനുയോജ്യരായ കർഷക സംഘങ്ങളെ കണ്ടെത്തും. ഇഞ്ചിപ്പുൽ കൃഷി വിളവെടുക്കാനുള്ള യന്ത്രം കഴിഞ്ഞ വർഷം കെ.വി.കെ പരിചയപ്പെടുത്തിയിരുന്നു. സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഫോൺ 8590941255.