പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

Monday 20 January 2025 7:53 PM IST

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2025 ലെ മുത്തൂറ്റ് ഫിൻകോർപ് ഗ്രീൻ പാംസ് സസ്റ്റയ്‌നബിലിറ്റി പുരസ്‌കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു. എന്റർപ്രൈസ്, സി.എസ്.ആർ, സ്റ്റാർട്ടപ്പ്, എൻ.ജി.ഒ എന്നിവയിലാണ് പുരസ്‌കാരങ്ങൾ.

പ്രൊഫ. ഡോ. സുഭാഷിഷ് റേ, രാജേഷ് കുമാർ ഝാ, രഞ്ജിനി ലിസ വർഗീസ് എന്നിവരാണ് ജൂറി അംഗങ്ങൾ. എൻട്രികൾ 31ന് മുമ്പ് സമർപ്പിക്കണം. ഫെബ്രുവരി 28ന് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ, ചെയർ ദിലീപ് നാരായണൻ, സെക്രട്ടറി ഡോ. അനിൽ ജോസഫ് എന്നിവർ അറിയിച്ചു. എൻട്രികൾ www.kma.org.in/greenpalms ൽ സമർപ്പിക്കാം.