ഹോമിയോ-ആയുർ. മെഡിക്കൽ ക്യാമ്പ്
Tuesday 21 January 2025 12:02 AM IST
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആശ്രയ - അതിദരിദ്ര കുടുംബത്തിൽ പെട്ടവർക്ക് ഹോമിയോ - ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു. കെ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ. കെ ഇന്ദിര, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില.സി കൗൺസിലർമാരായ മനോജ് പയറ്റ് വളപ്പിൽ, ചന്ദ്രിക, ഡോ. അഭിലാഷ്, മെമ്പർ സെക്രട്ടറി വി. രമിത എന്നിവർ പ്രസംഗിച്ചു. എം.പി. ഇന്ദുലേഖ നന്ദി പറഞ്ഞു.