പി.ജയചന്ദ്രൻ അനുസ്മരണം

Tuesday 21 January 2025 12:02 AM IST
തപസ്യ കടലുണ്ടി സംഘടിപ്പിച്ച പി. ജയചന്ദ്രൻ അനുസ്മരണപരിപാടി സാഹിത്യകാരി ഇ.പി ജ്യോതി ഉദ് ഘാടനം ചെയ്യുന്നു

കടലുണ്ടി: തപസ്യ കടലുണ്ടിയുടെ ആഭിമുഖ്യത്തിൽ പി ജയചന്ദ്രനെ അനുസ്മരിച്ചു. കടലുണ്ടി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ അമ്പതോളം സംഗീത വിദ്യാർത്ഥികൾ ശ്രദ്ധാഞ്ജലി അർപ്പിച്ചു. എഴുത്തുകാരി ഡോ.ഇ.പി ജ്യോതി ഉദ്ഘാടനം ചെയ്തു. തപസ്യ വർക്കിംഗ് പ്രസിഡന്റ് മുതുകാട്ടിൽ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. മോഹൻദാസ് പാലക്കാടൻ രചിച്ച് സി.എ. കോയ ചെറുവണ്ണൂർ സംഗീതം നൽകിയ ജയചന്ദൻ അനുസ്മരണ ഗീതം തപസ്യ സംഗീത വിദ്യാർത്ഥികളായ പൂജ, പൂർണ്ണശ്രീ എന്നിവർ ആലപിച്ചു. തപസ്യ സംസ്ഥാന ജോ: ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത് , ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ വെട്ടിയാട്ടിൽ, കൃഷ്ണൻ കാക്കാതിരുത്തി,ചന്ദൻ ചെറുകാട്ട്, ആതിര പ്രമോദ്, ലതാറാണി, സത്യവതി ടി.കെ., സഭാഷ് പച്ചാട്ട്, സുധീർ കടലുണ്ടി, സജി കാക്കാ തിരുത്തി എന്നിവർ പ്രസംഗിച്ചു.