സാംസ്കാരിക നിലയം ഉദ്ഘാടനം
Tuesday 21 January 2025 12:03 AM IST
കുന്ദമംഗലം: സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന പരേതനായ നെല്ലിക്കോട് രതീഷിന്റെ സ്മരണാർത്ഥം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊയ്യയിൽ നിർമ്മിച്ച സാംസ്കാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ അദ്ധ്യക്ഷത വഹിച്ചു. നിഷ പുത്തൻപുരക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, ഷബ്നാ റഷീദ്, ചന്ദ്രൻ തിരുവല്ലത്ത്, സജിത ഷാജി, ലീനാ വാസുദേവൻ,എം ധർമരത്നൻ, ശിവാനന്ദൻ, കെ ഷിജു, ജനാർദ്ദനൻകളരിക്കണ്ടി, എൻ കേളൻ നെല്ലിക്കോട്ട്,പി രാജേന്ദ്രൻ ,എം കെ ദിനേശൻ എന്നിവർ പ്രസംഗിച്ചു