ഖുർ ആൻ എക്സിബിഷൻ
Tuesday 21 January 2025 12:10 AM IST
കുന്ദമംഗലം: അൽ മദ്രസത്തുൽ ഇസ്‌ലാമിയ്യയിൽ വിദ്യാർത്ഥികൾ ഖുർആൻ എക്സിബിഷൻ സംഘടിപ്പിച്ചു.
കേരള മദ്റസ എഡ്യുക്കേഷൻ ബോർഡ് ഈ വർഷം നടത്തുന്ന ഖുർആൻ ഫെസ്റ്റിന്റെ ഭാഗമായിട്ടാണ്എക്സിബിഷൻ നടന്നത്. മണ്ടടി അബ്ദുർ റഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. മാനേജർ എം. സിബ്ഗത്തുളള അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ഷരീഫുദീൻ,വൈസ് ചെയർമാൻ എം കെ സുബൈർ, ആലിക്കുട്ടി , വൈസ് പ്രിൻസിപ്പൽ ടി.പി റൈഹാനത്ത്. കൺവീനർ ഉബൈദ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ സ്വാലിഹ സ്വാഗതം പറഞ്ഞു. ഹാദിയ അബ്ദുൽ ഖാദർ ഖുർആൻ പാരായണം നടത്തി. ഖുർആൻ ഫെസ്റ്റിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണംചെയ്തു.