പെൻഷനേഴ്സ് യൂണിയൻ കലോത്സവം

Tuesday 21 January 2025 12:02 AM IST
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് കലോത്സവം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പെൻഷനേഴ്സ് കലോത്സവം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് പി. കരുണാകരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ, യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.വി. ജോസഫ്, ജില്ലാ സാംസ്കാരികവേദി കൺവീനർ പി.കെ. ദാമു, ജില്ലാ ജോ. സെക്രട്ടറി രമണി കൊട്ടാരത്ത്, ബ്ലോക്ക് സെക്രട്ടറി കെ.ഹേമചന്ദ്രൻ, കൺവീനർ വാസു പുതിയോട്ടിൽ, എം.ബാലരാജ് എന്നിവർ പ്രസംഗിച്ചു.

ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള ടി.പി. സത്യനാഥൻ മാസ്റ്റർ മെമ്മോറിയൽ ട്രോഫി വളയം യൂണിറ്റ് കരസ്ഥമാക്കി. റണ്ണേർസ് അപ്പിനുള്ള കെ.പി. ചാത്തുമാസ്റ്റർ മെമ്മോറിയൽ ട്രോഫി തൂണേരി യൂണിറ്റും നേടി. എടച്ചേരി യൂണിറ്റിനാണ് മൂന്നാം സ്ഥാനം.