കൊപ്പം സ്‌കൂൾ ഫെസ്റ്റ്
Tuesday 21 January 2025 1:39 AM IST
പട്ടാമ്പി: കൊപ്പം ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ മുഖ്യാതിഥിയായി. കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി.ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.ബീന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.ശ്രീജ, പ്രിൻസിപ്പൽ ഇൻ ചാർജ് സി.ഉമ്മർ, വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ബേബി ഗിരിജ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കമ്മുക്കുട്ടി എടത്തോൾ, എൻ.നീരജ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഫീന ഷുക്കൂർ, എ.പി.രാമദാസ് തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന പ്രധാനാദ്ധ്യാപിക കെ.ടി.ജലജ , പി.സുനിത, പി.പി.നസീമ, കെ.പി. ബാബുരാജൻ എന്നിവർക്ക് യാത്രയപ്പ് നൽകി.