നയം തിരുത്തണം

Tuesday 21 January 2025 1:42 AM IST
കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാലക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ശമ്പള പരിഷ്‌കരണ കുടിശികയും ഉച്ചഭക്ഷണ വിതരണവും അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിച്ച് കേരളത്തിലെ സർവീസ് മേഖലയെ തകർക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ നയം തിരുത്തണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.രാജീവ് അദ്ധ്യക്ഷനായി. വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദൻ, ബി.സുനിൽകുമാർ, ജെയിംസ് തോമസ് ഷാജി തെക്കേതിൽ, രമേശ് പാറപ്പുറം, കെ.സുമേഷ് കുമാർ, കെ.സുരേഷ്, ആർ.മോഹൻദാസ്, പി.ജി.മുരളീകൃഷ്ണൻ, പി.കെ.ലളിത, കെ.പി.ഗോപിനാഥൻ എസ്.ശ്യാമപ്രസാദ്, സി.അരവിന്ദാക്ഷൻ, എം.ശ്രീജിത്ത്, ജി.മുരളീധരൻ, പി.ജെ.മധു എന്നിവർ സംസാരിച്ചു.