കലോത്സവ പ്രതിഭകളെ ആദരിച്ചു 

Tuesday 21 January 2025 12:23 AM IST

റാന്നി : കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേത്വത്തിൽ സ്കൂൾ കലോത്സവ പ്രതിഭകളെ ആദരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ വിജയികളാകുന്ന കുട്ടികൾക്ക് ഗ്രാൻഡ് ഏർപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് തയ്യാറാവണമെന്നും കലോത്സവത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലകളിൽ ഒന്നായ പത്തനംതിട്ടയെ മുൻപന്തിയിൽ എത്തിക്കാൻ ഇത് സഹായിക്കുമെന്നും ഡി സി സി ജനറൽ സെക്രട്ടറി ലിജു ജോർജ് പറഞ്ഞു. ആദരവ് ലിജു ജോർജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായിരുന്നു. കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ, റൂബി കോശി, ബെന്നി മാടത്തുംപടി, ബിനോജ് ചിറക്കൽ, റെഞ്ചി പതാലിൽ, സൗമ്യ ജി.നായർ, വി.സി.ചാക്കോ, ഷിബു പറങ്കിത്തോട്ടത്തിൽ, കെ.ഇ.മാത്യു, വിനീത് പെരുമേത്ത്, ജോസഫ് കാക്കാനംപള്ളിൽ, ടോണി ജേക്കബ് എന്നിവർ സംസാരിച്ചു.