ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിൽ പങ്കാളിയായി ടൈഗർ ബാം

Tuesday 21 January 2025 12:56 AM IST

കൊച്ചി: മൂന്നാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണുമായി സഹകരണം ഉറപ്പാക്കി ആഗോള ബ്രാൻഡായ ടൈഗർ ബാം. ക്ലിയോ സ്‌പോർട്ട്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മാരത്തോണിൽ തുടർച്ചയായി രണ്ടാം തവണയാണ് ടൈഗർ ബാം ഔദ്യോഗിക വേദനസംഹാര പാർട്ട്‌ണറാകുന്നത്. പാരിസ് മാരത്തൺ, സിംഗപ്പൂർ മാരത്തൺ തുടങ്ങി നിരവധി മാരത്തോണുകളിലും ട്രയത്‌ലോണുകളിലും സ്‌പോൺസർമാരായിട്ടുണ്ട്. സിംഗപ്പൂർ ആസ്ഥാനമായ ഹാവ്പാർ ഹെൽത്ത് കെയറിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡിന്റെ ഇന്ത്യയിലെ വിതരണം ഗാർഡെനിയ കോസ്‌മോ ട്രേഡിനാണ്.