സുന്നി ജമാഅത്ത് സംയുക്ത സമ്പൂർണ്ണ കൺവെൻഷൻ 25ന്

Tuesday 21 January 2025 12:00 AM IST
S

മലപ്പുറം: കേരള സുന്നീ ജമാഅത്തിന്റെയും കീഴ്ഘടകങ്ങളുടെയും സംയുക്ത സമ്പൂർണ്ണ കൺവെൻഷനും പദ്ധതി പ്രഖ്യാപനവും 25ന് ദാറുസ്സുന്നയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ എട്ടരയ്ക്ക് പതാക ഉയർത്തലോടെ ആരംഭിക്കും. ഉദ്ഘാടന സെഷനു ശേഷം വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഉപസമിതികളുടെ യോഗങ്ങൾ. ശേഷം പദ്ധതി പ്രഖ്യാപനം. എക്സിക്യൂട്ടീവ് യോഗം പി. അലി അക്ബർ മൗലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസൻ സഖാഫ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എ.എൻ.സിറാജുദ്ദീൻ മൗലവി വീരമംഗലം, ഇ.പിഅഷറഫ് ബാഖവി കാളികാവ്, മരുത അബ്ദുൽ ലത്തീഫ് മൗലവി, പ്രൊഫ.അബൂഹനീഫ മുഈനി ചെങ്ങര, യു.ജഹ്ഫർ അലി വഹബി പുല്ലൂർ, റഷീദ് അലി വഹബി എടക്കര എന്നിവർ പ്രസംഗിച്ചു