ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
Tuesday 21 January 2025 12:39 AM IST
കൊല്ലം: മുഖത്തല മുരാരി ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കുറ്റിക്കാട്ട് വീട്ടിൽ രാജേഷ് സഞ്ചരിച്ച് മാരുതി 800 വാഹനമാണ് കത്തിയത്. വീട്ടിൽ നിന്ന് രാവിലെ 7 ഓടെ ഇടവഴിയിലൂടെ രാജേഷ് റോഡിലേക്ക് കാർ ഓടിച്ചുവരികയായിരുന്നു. എൻജിനിൽ നിന്ന് പുക ഉയരുന്ന കണ്ടതോടെ രാജേഷ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പെട്ടെന്ന് തീ ആളിക്കത്തി കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു. കൊല്ലത്തു നിന്ന് ഒരു യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.