ഭിന്നശേഷി-വയോജന മെഡിക്കൽ ക്യാമ്പ്

Tuesday 21 January 2025 1:05 AM IST

തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും വേണ്ടി സംഘടി​പ്പി​ച്ച മെഡിക്കൽ ക്യാമ്പ് പ്രസിഡൻ്റ് ബിന്ദുവിജയകുമാർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ടവർക്ക്

വാക്കർ, വീൽചെയർ, ശ്രവണസഹായി എന്നി​വ വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സി.ഒ. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ തൊടിയൂർ വിജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്‌ന ജവാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു രാമചന്ദ്രൻ, തൊടിയൂർ വിജയകുമാർ, യു. വിനോദ്, പി.ജി. അനിൽകുമാർ, ടി. സുജാത, അൻസിയ ഫൈസൽ, ഐ.സി.ഡി.എസ്‌ സൂപ്പർവൈസർ പി.ആർ. സിന്ധു എന്നിവർ സംസാരിച്ചു. ഡോ. പ്രശാന്ത്, ഡോ. കണ്ണൻ എന്നിവർ ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും പരിശോധിച്ചു. അങ്കണവാടി പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി.