വായ്പ കുടിശിക അദാലത്തും ഒറ്റതവണ തീർപ്പാക്കലും

Tuesday 21 January 2025 1:06 AM IST

കുന്നത്തൂർ: നവകേരളീയം കുടിശിക നിവാരണം 2025 ന്റെ ഭാഗമായി ശാസ്താംകോട്ട സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ വായ്പാ കുടിശ്ശിക നിവാരണ അദാലത്തും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും നടത്തും. 2024 ഡിസംബർ 31ന് കുടിശിക നിൽക്കുന്ന വായ്പകൾ പൂർണമായി അടയ്ക്കുന്നതിനോ കുടിശിക മാത്രം അടയ്ക്കുന്നതിനോ പിഴപ്പലിശ,നോട്ടീസ് ചാർജ്, മറ്റ് ചെലവുകൾ എന്നിവ ഒഴിവാക്കാനോ അവസരമുണ്ട്. മരണമടഞ്ഞ വായ്പക്കാരുടെയും മാരക രോഗം ബാധിച്ചവരുടെയും അപേക്ഷകൾക്ക് പ്രത്യേക പരിഗണന ലഭിക്കും. 24ന് മൈനാഗപ്പള്ളി, ശാസ്താംകോട്ട, വെസ്റ്റ് കല്ലട വില്ലേജുകൾക്കും 28ന് കുന്നത്തൂർ, പോരുവഴി, ശൂരനാട് തെക്ക് വില്ലേജുകൾക്കും ഭരണിക്കാവ് ഹെഡ് ഓഫീസിലും 31 ന് ശൂരനാട് വടക്ക് വില്ലേജിന് ശൂരനാട് ബ്രാഞ്ചിലുമാാണ് അദാലത്ത്.