ഇന്നും കേരള തീരത്ത് ഉയർന്ന തിരമാല

Tuesday 21 January 2025 1:52 AM IST

തിരുവനന്തപുരം:കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്നും കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര ഗവേഷണ വകുപ്പ് അറിയിച്ചു.ഇന്ന് കേരള തമിഴ്നാട് തീരങ്ങളിൽ 0.5 മുതൽ 1.0 മീറ്റർ വരെയും നാളെ 0.7 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകളായിരിക്കും.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.സംസ്ഥാനത്ത് രണ്ട് ദിവസം കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ നേരിയ മഴ ലഭിക്കും.താപനിലയിലും നേരിയ കുറവുണ്ടായേക്കും.