'ഒരുക്കം 2025' തുടക്കമായി

Wednesday 22 January 2025 12:02 AM IST
ഫറോക്കിൽ 'ഒരുക്കം' 2025 തുടക്കമായി.

​ഫറോക്ക്: ഫറോക്ക് ജി.ജി.വി.എച്ച്.എസ്.എസിൽ എസ് .എസ് .എൽ .സി ,പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ഗ്രേഡ് ലഭ്യമാക്കാൻ സഹായകമാകുന്ന പ്രഭാത സായാഹ്ന പരിശീലന പദ്ധതിയും 2023-2024 വർഷത്തെ എസ് .എസ് .എൽ .സി, പ്ലസ് ടു (ഫുൾ എ പ്ലസ്), യു.എസ്.എസ് , എൻ.എം.എം.എസ് നേടിയ കുട്ടികൾക്കും, സംസ്ഥാന തലത്തിൽ കലാകായിക മത്സരങ്ങളിൽ സ്ക്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രതിഭകൾക്കുമുള്ള അനുമോദനവും ഫറോക്ക് നഗരസഭാ ചെയർമാൻഎൻ.സി അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ടി.എ മജീദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷ സജിത പൂക്കാടൻ, ഫറോക്ക് നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അംഗം എം.സമീഷ്, പി.ടി.എ പ്രസിഡന്റ് സി. ഷിജു, വിഎച്ച്എസ് സി പ്രിൻസിപ്പൽ യാസിർ .എം, സിന്ധു കിഴക്കേകുനി എന്നിവർ പ്രസംഗിച്ചു. താരാ ബാബു.ടി സ്വാഗതവും കെ.പി.അജയൻ നന്ദിയും പറഞ്ഞു.