കരുവന്നൂർ: 10.98 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി

Wednesday 22 January 2025 12:09 AM IST

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളുടെ 10.98 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കൂടി ഇ.ഡി കണ്ടുകെട്ടി. ഇതോടെ ഇ.ഡി കണ്ടുകെട്ടിയ ആകെ സ്വത്ത് 128.2 കോടിയുടേതായി. സ്ഥലങ്ങൾ, കെട്ടിടം എന്നിവയുൾപ്പെടെ 24 സ്വത്തുക്കളും 50 ലക്ഷം രൂപയുമാണ് കള്ളപ്പണവിനിമയ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്. ഇവ ആരുടേതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്തുനിന്ന് വായ്പ എടുത്ത് തിരിച്ചടയ്‌ക്കാത്തവരുടേതാണെന്നാണ് അനൗദ്യോഗിക വിവരം. ഇത്തരക്കാരുടെ ബാങ്കിലെ വിലാസവും നിലവിലെ വിലാസവും ഇ.ഡി ശേഖരിച്ചിരുന്നു.