ദാവോസിൽ കേരള പവലിയൻ ഉദ്ഘാടനം ചെയ്തു
Wednesday 22 January 2025 2:54 AM IST
തിരുവനന്തപുരം: ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.രാജീവിനൊപ്പം കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി എന്നിവർ ചേർന്നാണ് പവലിയൻ ഉദ്ഘാടനം ചെയ്തത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ശേഷമുള്ള കേരളത്തിന്റെ നിക്ഷേപസാദ്ധ്യതകളും ഫെബ്രുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന്റെ വിവരങ്ങളും കേരള പവലിയനിലൂടെ പരിചയപ്പെടുത്തും. ദാവോസ് വേൾഡ് ഇക്കണോമിക് ഫോറം ലോകത്തെ പ്രധാന നിക്ഷേപകർക്ക് മുന്നിൽ കേരളത്തെ പരിചയപ്പെടുത്താൻ അവസരമായെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.