ഗവർണറെ സന്ദർശിച്ച് തിര. കമ്മിഷണർ
Wednesday 22 January 2025 2:56 AM IST
തിരുവനന്തപുരം: പുതുതായിചുമതലയേറ്റെടുത്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ ഇന്നലെ സന്ദർശിച്ചു. ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പും അതിന് മുന്നോടിയായി പൂർത്തിയാക്കുന്ന വാർഡ് വിഭജനം എന്നിവ ഗവർണറെ അറിയിച്ചു. വോട്ടർപട്ടിക പുതുക്കൽ റിപ്പോർട്ടും കഴിഞ്ഞ വർഷത്തെ പ്രവർത്തന തദ്ദേശതിരഞ്ഞെടുപ്പ് റിപ്പോർട്ടും ഇലക്ഷൻ ഗൈഡും ഗവർണർക്ക് കൈമാറി.