ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയിൽ കൂട്ടരാജി

Wednesday 22 January 2025 3:14 AM IST

തിരുവനന്തപുരം: കേരളത്തിൽ ശിവസേനയ്ക്ക് സംഘടനാ രൂപം നൽകിയ എം.എസ്.ഭുവനചന്ദ്രൻ രാജി വച്ചതിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാർട്ടിയിൽ കൂട്ട രാജി. സംസ്ഥാന ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും അടക്കമുള്ള നേതാക്കളാണ് ശിവസേന വിട്ടത്.

എറണാകുളം വൈ.എം.എം.സി.എ ഹാളിൽ നടന്ന സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. എം.എസ്.ഭുവന ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന വക്താവായിരുന്ന പള്ളിക്കൽ സുനിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.ആർ ദേവൻ, ശിവസേന നേതാക്കളായിരുന്ന രാജീവ് രാജധാനി, രാമകൃഷ്ണൻ ഉണ്ണിത്താൻ, പുത്തൂർ വിനോദ്, പപ്പൻ കോഴിക്കോട്, ബിജു വാരപ്പുറത്ത്, അനിൽ ദാമോദരൻ, താമരക്കുള രവി,ടി.എസ് ബൈജു, കോട്ടുകാൽ ഷൈജു, പ്രസന്നൻ താന്നിമൂട് തുടങ്ങിയവർ സംസാരിച്ചു.