അധികാരികളുടെ സമീപനം നിരുത്തരവാദപരം: ഐ.എൻ.ടി.യു.സി

Thursday 23 January 2025 12:21 AM IST
ഐ.എൻ.ടി.യു.സി. കോതമംഗലം റീജിയണൽ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: വന്യജീവി ആക്രമണത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ അധികാരികൾ വീഴ്ച വരുത്തുകയാണെന്ന് ഐ.എൻ.ടി.യു.സി കോതമംഗലം റീജിയണൽ കൺവെൻഷൻ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ വൈസ് പ്രസിഡന്റ് കെ.സി . മാത്യൂസ് അദ്ധ്യക്ഷനായി. കെ.പി. ബാബു, അഡ്വ. അബു മൊയ്തീൻ, ഷമീർ പനക്കൽ, അഡ്വ. ബേസിൽ ജോയി, സ്ലീബാ സാമുവേൽ, ജിജി സാജു, ചന്ദ്രലേഖ ശശിധരൻ, സീതി മുഹമ്മദ്, ബേസിൽ തണ്ണിക്കോട്ട്, സി.ജെ. എൽദോസ്, ഭാനുമതി രാജു, കെ.ഇ. കാസിം, വിൽസൺ കൊച്ചുപറമ്പിൽ, ബഷീർചിറങ്ങര, പി.എം. മൈതീൻ, അലി പടിഞ്ഞാറച്ചാലി, എബി നമ്പിച്ചംകുടി, സുരേഷ് ആലപ്പാട്ട്, പ്രഹ്ളാദൻ കുട്ടമ്പുഴ, കെ.വി. ആന്റണി, അനിൽ രാമൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.