അങ്കണവാടി കലോത്സവം

Thursday 23 January 2025 12:19 AM IST
അങ്കണവാടി കലോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ഗവാസ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൻ്റെയും വനിതാ ശിശു വികസന വകുപ്പിൻ്റെയും

ആഭിമുഖ്യത്തിൽ 'കുഞ്ഞു വസന്തം 2025' അങ്കണവാടി കലോത്സവം നടത്തി. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി. ഗവാസ് ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷയായി. വിവിധ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 56 അങ്കണവാടികളിലെ 330 കുഞ്ഞു കുട്ടികൾ വിവിധ ഇനം പരിപാടികൾ അവതരിപ്പിച്ചു. വി. കെ. അനിത, പി. പി. പ്രേമ,​ എം. കെ. വനജ, കെ.പി.സഹീർ, പി. സാജിത, ഡി. ബി. സബിത,ദീപ കെ, കെ.എം. റസിയ, ഹരീഷ് നന്ദനം, ജോബി സാലസ്,​ടി. എം. ശശി,​ റംല മാടംവള്ളിക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.