അടൂർ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ ഉത്സവം 29ന് കൊടിയേറും
അടൂർ: ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ പത്തുനാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് 29ന് കൊടിയേറും. ഫെബ്രുവരി 7നാണ് ആറാട്ട്. 29ന് വൈകിട്ട് 7.30ന് രമേശ് ഭാനു ഭാനു പണ്ടാരത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. രാവിലെ 4.30ന് പള്ളിയുണർത്തൽ, 5.30ന് മഹാഗണപതിഹോമം, 6ന് അഖണ്ഡനാമജപയജ്ഞം. ഉച്ചയ്ക്ക് 12ന് കൊടിയേറ്റ് സദ്യ . ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. 6ന് പഞ്ചവാദ്യം, 7.45ന് വയലിൻ സോളോ, 8ന് ശ്രീഭൂതബലി എഴുന്നെള്ളത്ത്. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാദിവസവും പുലർച്ചെ 4.30ന് പള്ളിയുണർത്തൽ, 5ന് നിർമ്മാല്യ ദർശനം, അഭിഷേകം, ഉഷഃപൂജ, ഹരിനാമകീർത്തനം, 5.30ന് മഹാഗണപതിഹോമം, 6ന് വിഷ്ണുസഹസ്രനാമജപം, 7.30ന് ശ്രീഭൂതബലി എഴുന്നെള്ളത്ത്, 11ന് നവകം, ശ്രീബലി, ഉച്ചപൂജ, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 5ന് നടതുറക്കൽ, 6.30ന് ദീപാരാധന, ദീപക്കാഴ്ച, രാത്രി 8ന് ശ്രീബലി, ശ്രീഭൂതബലി എഴുന്നെള്ളത്ത് എന്നിവ നടക്കും. പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമെ 30ന് വൈകിട്ട് 7.30ന് ഭജനാമൃതം, 31ന് വൈകിട്ട് 7ന് സംഗീതസായാഹ്നം, ഫെബ്രുവരി ഒന്നിന് വൈകിട്ട് 6.45ന് ഭക്തിഗാനമേള, രാത്രി 8ന് നൃത്തസന്ധ്യ. രണ്ടിന് രാവിലെ 11.30ന് ഉത്സവബലി, വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ. മൂന്നിന് വൈകിട്ട് 7ന് ഭക്തിഗാനമേള, രാത്രി 8ന് കൈകൊട്ടിക്കളി. നാലിന് വൈകിട്ട് 6.45ന് തിരുവാതിര, 7.30ന് നടനവർഷം. അഞ്ചിന് രാവിലെ 6ന് സൂര്യനാരായണ പൊങ്കാല, 11.30ന് ഉത്സവബലി, വൈകിട്ട് 5ന് ആദ്ധ്യാത്മിക പ്രഭാഷണം, 6.45ന് ആദിനടനം ശങ്കരപദചലം. ആറിന് വൈകിട്ട് 5ന് പ്രഭാഷണം, 6ന് സോപാന സംഗീതം, രാത്രി 7ന് തിരുമുമ്പിൽ സേവ, നാദസ്വരകച്ചേരി, 9ന് പള്ളിവേട്ട , 9.30 ന് നൃത്തനാടകം. സമാപന ദിനമായ ഏഴിന് ഉച്ചയ്ക്ക് 2മുതൽ അടൂർ പൂരം, 3ന് ഗജഘോഷയാത്ര, 3.30ന് കൊടിയിറക്ക്, 4ന് എഴുന്നെള്ളത്ത്, 4.15ന് ഓട്ടൻതുള്ളൽ, 5.30ന് നാദസ്വരകച്ചേരി, 6.30ന് സംഗീത സദസ് രാത്രി 7ന് തിരിച്ചെഴുന്നെള്ളത്ത്, 8.30ന് ആറാട്ട്, രാത്രി 9ന് ഗാനമേള