249 കായിക താരങ്ങൾക്ക് നിയമനം നൽകും
Thursday 23 January 2025 12:18 AM IST
തിരുവനന്തപുരം: 2015, - 2019 വർഷങ്ങളിലെ സ്പോർട്സ് ക്വാട്ട നിയമനത്തിനായുള്ള പട്ടികയിൽ നിന്നു 249 കായിക താരങ്ങളെ വിവിധ വകുപ്പുകളിൽ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അസിസ്റ്റന്റ് എൻജിനിയർ, ടാക്സ് ഓഫീസർ, സെക്രട്ടറിയറ്റ് അസിസ്റ്റന്റ്, എൽ.ഡി.സി തുടങ്ങി 14 തസ്തികകളിലായി വിദ്യാഭ്യാസം, ആരോഗ്യം,തദ്ദേശം, നിയമം, ധനകാര്യം, പൊലീസ്, റവന്യു വകുപ്പുകളിലാണ് നിയമനം.
2018 ലെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ അഞ്ച് പേർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസറായി നിയമനം നൽകിയിട്ടുള്ളതിനാൽ 2020 മുതൽ 2024 വരെയുള്ള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ അഞ്ച് ഒഴിവുകൾ കുറയ്ക്കും.