ആനുകുല്യങ്ങൾ സർക്കാർ കവരുന്നു: സതീശൻ

Thursday 23 January 2025 12:42 AM IST

തിരുവനന്തപുരം: ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആനുകുല്യങ്ങളെല്ലാം കഴിഞ്ഞ 9 വർഷമായി സർക്കാർ കവർന്നെടുത്തെന്നും യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ അവയെല്ലാം തിരികെ നൽകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പണിമുടക്കിയ ജീവനക്കാരും അദ്ധ്യാപകരും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെറ്റോ ചെയർമാൻ ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ, കെ.സി.സുബ്രഹ്മണ്യൻ, എ.എം.ജാഫർ ഖാൻ, വട്ടപ്പാറ അനിൽ തുടങ്ങിയവർ എന്നിവർ സംസാരിച്ചു.